മാങ്കാംകുഴി: കല്ലിന്മേൽ ജില്ലാ കൃഷിതോട്ടത്തിന്റെ രണ്ടരയേക്കർ സ്ഥലം കൂടി ഹോർട്ടി കോർപിന് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരേ കോൺഗ്രസും ഫാം വർക്കേഴ്സ് ഫെഡറഷനും സംയുക്തമായി ജില്ലാകൃഷിത്തോട്ടത്തിന് മുമ്പിൽ ധർണ നടത്തി.
കെപിസിസി നിർവാഹക സമതി അംഗം അഡ്വ. കോശി എം. കോശി ഉദ്ഘാടനം ചെയ്തു. ഫാം വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സുരേഷ്കുമാർ കളീക്കൽ അധ്യക്ഷത വഹിച്ചു.
നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്് ജി. ഹരിപ്രകാശ്, ഡി സി സി ജനറൽ സെക്രട്ടറി ജോൺ കെ മാത്യു, ഐഎൻടിയുസി റീജിയണൽ പ്രസിഡന്റ് മനോജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനു ഫിലിപ്പ്, ജോൺ പീടികയിൽ, ജി. ശ്രീകുമാർ, തൊഴിലാളി പ്രതിനിധികളായ ഐഎടിയുസി യൂണിയൻ വൈസ് പ്രസിഡന്റ്് സജിനിമോൾ, ഫാം കൗൺസിൽ മെമ്പർ ഷീജ, ഷാജഹാൻ, ഷെഹീൻ, കെ. ഉത്തമൻ, ഗോപാലകൃഷ്ണപിള്ള, കാർത്തികേയൻ, ബാബുക്കുട്ടൻ, ചെല്ലപ്പൻ, പി ബിജു, പ്രകാശ്, തുടങ്ങിയവർ സംസാരിച്ചു.