ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​നാ വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം 28ന്
Monday, September 25, 2023 9:44 PM IST
ആ​ല​പ്പു​ഴ: വൈ​എം​സി​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന: ഇ​ന്ത്യ​ന്‍ പൗ​ര​ന്‍റെ അ​വ​കാ​ശ​ങ്ങ​ളും ക​ട​മ​ക​ളും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള പ്ര​ഭാ​ഷ​ണം 28ന് ​ന​ട​ത്തും. 27ന് ​ന​ട​ത്താ​നാ​ണ് ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ന​ബി​ദി​ന​ത്തി​ന്‍റെ പൊ​തു​അ​വ​ധി അ​ടു​ത്ത​ദി​വ​സ​ത്തേ​ക്കു മാ​റ്റി​യ​തി​നാ​ലാ​ണ് പ​രി​പാ​ടി​യും അ​ത​നു​സ​രി​ച്ചു മാ​റ്റി​യ​ത്.

രാ​വി​ലെ പ​ത്തി​ന് എ.​വി. ​തോ​മ​സ് മെ​മ്മോ​റി​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീസ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ വി​ഷ​യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ള്‍ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ഖ്യാ​തി​ഥി​ക​ളെ അ​ഡ്വ. പ്രി​യ​ദ​ര്‍​ശ​ന്‍ ത​മ്പി പ​രി​ച​യ​പ്പെ​ടു​ത്തും. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മോ​ഹ​ന്‍ ജോ​ര്‍​ജ് ന​ന്ദി പ​റ​യും. ആ​ല​പ്പു​ഴ​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും. പ്ര​ധാ​ന​മാ​യും പ​ട്ട​ണ​ത്തി​ലെ സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വേ​ണ്ടി​യാ​ണ് പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.