വെയിലും മഴയും നനയാതെ രമേശന് ഇനി ലോട്ടറി വിൽക്കാം
1338274
Monday, September 25, 2023 10:47 PM IST
പൂച്ചാക്കൽ: വെയിലും മഴയും നനയാതെ ഇനി രമേശന് മുച ക്രത്തിലിരുന്നു ലോട്ടറി വിൽക്കാം. രമേശന്റെ ദയനീയാവസ്ഥ ദീപിക വാർത്തയാക്കിയിരുന്നു. അക്കോക്ക് (അസോസിയേഷൻ ഓഫ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഓർഗനൈസിംഗ് എന്ന സംഘടനയാണ് മുച്ചക്ര സൈക്കിൾ നൽകിയത്.
ജന്മനാ ഭിന്നശേഷിക്കാരനായ രമേശൻ ലോട്ടറി വിറ്റാണ് ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. അഞ്ചു വർഷം മുമ്പ് പാണാവള്ളി പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് മുച്ചക്ര സൈക്കിൾ നൽകുന്ന പദ്ധതിയിൽപ്പെടുത്തി രമേശനും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സൈക്കിൾ നൽകിയിരുന്നു. അതിലായിരുന്നു ലോട്ടറി വിൽപ്പന.
ഒരാഴ്ചക്ക് മുമ്പ് സൈക്കിൾ തകരാറിലായി. വീട്ടിൽനിന്നു രാവിലെയും വൈകുന്നേരവും ഓട്ടോയിലാണ് ലോട്ടറി വിൽക്കാൻ എത്തുന്നത്. പുച്ചാക്കൽ പഴയപാലം റോഡരികിലാണ് ലോട്ടറി വിൽപ്പന നടത്തിയിരുന്നത്. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് കൊച്ചു പെണ്ണുവെളിവീട്ടിൽ രമേശൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിലിരുന്നാണ് ലോട്ടറി വിൽക്കുന്നത്.
കുറെ നേരം മുട്ടിൽ കുത്തിനിന്ന് വിൽപ്പന നടത്തും. കാല് വേദനിക്കുമ്പോൾ ഇരുന്നും കിടന്നുമാണ് വിൽപ്പന നടത്തിയിരുന്നത്. ചടങ്ങിൽ അക്കോക്ക് സെക്രട്ടറി സെബാസ്റ്റ്യൻ ഇമാനുവൽ, ജില്ലാ ട്രഷർ എം.ഹരികൃഷ്ണൻ, കമ്മിറ്റി അംഗം ചോട്ടാ വിപിൻ എന്നിവർ പങ്കെടുത്തു.