പ്ര​സ​വ​ത്തെത്തുട​ർ​ന്ന് യു​വ​തി മ​രി​ച്ചു
Monday, September 25, 2023 10:47 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​നി​ത ശി​ശു ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തെത്തുട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വ​തി മ​രി​ച്ചു. കു​മ​ര​കം ചൂ​ള​ഭാ​ഗം തൈ​ത്ത​റ നി​ധീ​ഷി​ന്‍റെ ഭാ​ര്യ ര​ജി​ത(34) ആ​ണ് മ​രി​ച്ച​ത്. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പൊ​ന്നാ​ട് പു​ത്ത​ൻ​പു​ര​വെ​ളി വീ​ട്ടി​ൽ ര​വി-​പെ​ണ്ണ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. യു​വ​തി​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം ചി​കി​ത്സാപ്പിഴ​വാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ര​ജി​ത മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 21നാ​ണ് വ​നി​ത ശി​ശു ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യു​ടെ പ്ര​സ​വ​ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ര​ജി​ത​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേശി​ക്കു​ക​യാ​യി​രു​ന്നു. ര​ജി​ത​യു​ടെ ര​ണ്ടാ​മ​ത്തെ പ്ര​സ​വ​മാ​ണി​ത്.

ബ​ന്ധു​ക്ക​ൾ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെതു​ട​ർ​ന്ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​വും തു​ട​ർ ന​ട​പ​ടി​ക​ളും വേ​ണ​മെ​ന്ന് കാ​ട്ടി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എംഎ​ൽഎ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​ന് ക​ത്തുന​ൽ​കി.