സു​മ​ന​സു​ക​ളു​ടെ സ​ഹാ​യത്തി​ന് കാ​ത്തുനിൽ​ക്കാ​തെ ബി​ജി യാ​ത്ര​യാ​യി
Tuesday, September 26, 2023 11:18 PM IST
അ​മ്പ​ല​പ്പു​ഴ: സു​മ​ന​സു​ക​ളു​ടെ സ​ഹാ​യത്തി​നു കാ​ത്തുനിൽക്കാ​തെ ബി​ജി യാ​ത്ര​യാ​യി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് ക​ള​ത്തി​ൽ അ​നീ​ഷ് ജോ​സി​ന്‍റെ ഭാ​ര്യ സി.​വൈ. ബി​ജി (33) ആ​ണ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ര​ക്താ​ർ​ബു​ദ​ത്തി​നു ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട​ത്.

ബി​രു​ധദാ​രി​യാ​യ യു​വ​തി ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 12 മു​ത​ൽ ഡോ.​വി.​പി. ഗം​ഗാ​ധ​ര​ന്‍റെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 10 ല​ക്ഷ​ത്തി​ൽ അ​ധി​കം രൂ​പ​യോ​ളം ചി​കി​ത്സയ്​ക്കു മാ​ത്രം ചെ​ല​വാ​യി. ഇ​തി​നി​ട​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ർ നി​ർ​ദേശി​ച്ചു.

ഇ​തി​നെത്തുട​ർ​ന്ന് നാ​ട്ടു​കാ​ർ ചി​കി​ത്സ​യ്ക്കു പ​ണം ക​ണ്ടെ​ത്താ​ൻ ജീ​വ​ൻ ര​ക്ഷാ​സ​മി​തി രൂ​പീ​ക​രി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 6, 7, 8, 9 വാ​ർ​ഡു​ക​ളി​ൽ ഒ​ക്ടോ​ബ​ർ എ​ട്ടിന് പൊ​തുപി​രി​വു ന​ട​ത്താ​നി​രി​ക്കു​ക​യാ​ണ് വേ​ദ​ന​യു​ടെ ലോ​ക​ത്തുനി​ന്ന് ബി​ജി വേ​ർ​പി​രി​ഞ്ഞ​ത്. ഇ​വ​ർ​ക്ക് ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യാ​ണു​ള്ള​ത്.