സൗത്ത് ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ ഫാം സുവര്‍ണജൂബിലി ആഘോഷം 30ന്
1338516
Tuesday, September 26, 2023 11:18 PM IST
ചേര്‍ത്തല: സംസ്ഥാനത്ത് പുതിയ കാര്‍ഷിക സംസ്കാരമുയര്ത്തിയ സൗത്ത് ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ഫാം സുവര്‍ണജൂബിലി ആഘോഷം 30ന് നടക്കും.
ആഘോഷങ്ങളുടെ ഭാഗമായി 30ന് കാര്‍ഷിക സെമിനാറും സുവര്‍ണജൂബിലി ഉദ്ഘാടനവും പുസ്തക പ്രകാശനവും നടത്തുമെന്ന് സൗത്ത് ഇന്ത്യന്‍ അഗ്രിഫാം സിഇഒ കെ.പി. നടരാജന്, സ്വാഗതസംഘം കണ്‍വീനര്‍ പി.ഡി. ഗഗാറിന് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
30ന് രാവിലെ 10ന് ചേര്‍ത്തല വിടിഎഎം ഹാളില്‍ നടക്കുന്ന കാര്‍ഷിക സെമിനാര്‍ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് ടി.അനിയപ്പന് അധ്യക്ഷനാകും.
പിന്നാക്ക വികസന കോര്പറേഷന് ചെയര്മാന് കെ. പ്രസാദ് കാര്‍ഷിക സന്ദേശം നല്‍കും. ടി.എസ്. വിശ്വന്, ചേര്‍ത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് മാധവന് എന്നിവര്‍ കരപ്പുറത്തിന്റെ കൃഷി, കാര്‍ഷിക സഹായ പദ്ധതികള്‍ എന്നീ വിഷയത്തില്‍ ക്ലാസെടുക്കും.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിതാ ജയിംസ് മോഡറേറ്ററാകും. നാലിനു സുവര്‍ണജൂബിലി ഉദ്ഘാടനവും ‘കതിരാണ് പതിരല്ല’ പ്രകാശനവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിര്‍വഹിക്കും.
ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമിഗുരുരത്നം ജ്ഞാനതപസ്വി അധ്യക്ഷനാകും. തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് കതിരാണ് പതിരല്ല എന്ന പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും.
എ.എം. ആരിഫ് എംപി അവാര്‍ഡുകള്‍ വിതരണം ചെയ്യും. റിട്ട. ജില്ലാ ജഡ്ജ് ലംബോധരന്, നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന്, ഗാനരചയിതാക്കളായ വയലാര്‍ ശരത്ചന്ദ്രവര്‍മ, രാജീവ് ആലുങ്കല്‍ എന്നിവര്‍ പ്രസംഗിക്കും.