കാപ്പപ്രകാരം നാടുകടത്തി
1339506
Sunday, October 1, 2023 12:20 AM IST
ചേര്‍ത്തല: ചേര്‍ത്തല, പട്ടണക്കാട്, കുത്തിയതോട് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ കടക്കരപ്പള്ളി ഗ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കൂരാപ്പള്ളില്‍ ജയേഷ് (ജയന്-41) ജില്ലയിലേക്കു പ്രവേശിക്കുന്നതു തടഞ്ഞ് ഉത്തരവായി.
ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒമ്പതുമാസത്തേക്കാണ് ഉത്തരവ്. രണ്ടു കേസുകളില്‍ വിചാരണനടക്കവേ വീണ്ടും കേസില്‍ പ്രതിയായ സാഹചര്യത്തിലാണ് നടപടി.