പൂച്ചാക്കൽ: ഭാരതം മുഴുവൻ ചർച്ച ചെയ്യുന്നത് മോദിയുടെ ഗാരന്റിയാണെന്ന് കുമ്മനം രാജശേഖരൻ. എൻഡിഎ മുന്നണി പാണാവള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കലിൽ ശോഭ സുരേന്ദ്രന് സ്വീകരണം നൽകിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡിഎ പാണാവള്ളി മേഖല കമ്മിറ്റി ചെയർമാൻ തിരുനല്ലൂർ ബൈജു അധ്യക്ഷനായി. ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് പ്രിൻസ്മോൻ, ബിജെപി കർഷകമോർച്ച ജില്ലാ സെക്രട്ടറി പെരുമ്പളം ജയകുമാർ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ബി. ബാലാനന്ദ്, അവർണാ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.