വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​വി​ത​ര​ണം: സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്ന് എ​കെ​സി​സി കാ​യ​ല്‍ യൂ​ണി​റ്റ്
Sunday, April 14, 2024 5:00 AM IST
ആ​ല​പ്പു​ഴ: വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ത​ര​ണം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്ന് എ​കെ​സി​സി കാ​യ​ല്‍ യൂ​ണി​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത വ​ര്‍​ധി​ക്കു​ന്ന​തോ​ടെ കേ​ര​ളം ഒ​രു മ​ദ്യാ​ല​യ​മാ​യി മാ​റും. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം കേ​ര​ള​ത്തി​ലുട​നീ​ളം ല​ഭ്യ​മാ​ക്കാ​ന്‍ വ​ന്‍​കി​ട വി​ദേ​ശക​മ്പ​നി​ക​ളെകൂ​ടി അ​നു​വ​ദി​ക്കു​ന്ന​തുവ​ഴി കൗ​മാ​ര​ക്കാ​രെ​യും സ്ത്രീ​ക​ളെ​യും കൂ​ടി വീ​ര്യം കു​റ​ഞ്ഞ മ​ദ്യം കു​ടി​പ്പി​ച്ച് മ​ദ്യാ​സ​ക്തി വ​ര്‍​ധി​പ്പി​ച്ച് കേ​ര​ള​ത്തി​ന്‍റെ ക്ര​മ​സ​മാ​ധാ​ന​വും കു​ടും​ബ​സ​മാ​ധാ​ന​വും ന​ഷ്ട​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം തീ​ര്‍​ത്തും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ പൊ​ങ്ങ​നാം​ത​ടം പ​റ​ഞ്ഞു.


കേ​ര​ള​ത്തെ മ​ദ്യാ​ല​യം ആ​ക്കി മാ​റ്റാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. കാ​യ​ല്‍​പ്പു​റം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സോ​ണി​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടോം ​ജോ​സ​ഫ്, ട്രഷറർ സാ​ബു കൊ​യി​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ വെ​മ്പാ​ടം​ത​റ, നി​ഷ ജോ​സ​ഫ് വാ​ള​ന്‍​പ​റ​മ്പി​ല്‍, ജോ​സ​ഫ് ജോ​സ​ഫ് മാ​മ്പൂ​ത​റ, ജോ​സ് ആ​ക്കാ​ത്ത​റ, ലീ​ന ജോ​ഷി പ​റ​പ്പ​ള്ളി എ​ന്നി​വ​ര്‍​ പ്ര​സം​ഗി​ച്ചു.