ചരക്കുകപ്പലിൽനിന്നു കാ​ണാ​താ​യ യു​വാ​വി​ന്‍റെ ഫോ​ണും വ​സ്ത്ര​ങ്ങ​ളും ചെ​ന്നൈ​യി​ലെ​ത്തി​ച്ചു
Wednesday, August 7, 2024 11:21 PM IST
അ​മ്പ​ല​പ്പു​ഴ: ച​ര​ക്കു​ക​പ്പ​ലി​ല്‍​നി​ന്ന് കാ​ണാ​താ​യ യു​വാ​വി​ന്‍റെ ഫോ​ണും വ​സ്ത്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ചെ​ന്നൈ​യി​ലെ​ത്തി​ച്ചു. ഇ​വ വാ​ങ്ങാ​ന്‍ ബ​ന്ധു​ക്ക​ള്‍ ഇ​ന്ന് ചെ​ന്നൈ​യി​ലേ​ക്കു തി​രി​ക്കും. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡ് വൃ​ന്ദാ​വ​നം വീ​ട്ടി​ല്‍ ബാ​ബു തി​രു​മ​ല​യു​ടെ മ​ക​ന്‍ വി​ഷ്ണു ബാ​ബു (25) ഉ​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ളാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന ഷി​പ്പിം​ഗ് ക​മ്പ​നി ഡ​യ​റ​ക്ട​ര്‍​മാ​രി​ലൊ​രാ​ള്‍ ചെ​ന്നൈ​യി​ലെ​ത്തി​ച്ച​ത്.
വി​ഷ്ണു ബാ​ബു​വി​ന്‍റെ പി​തൃ സ​ഹോ​ദ​ര പു​ത്ര​ന്‍ ശ്യാ​മും (ക​ണ്ണ​ന്‍) മ​റ്റൊ​രു ബ​ന്ധു​വും ഇ​വ ഏ​റ്റു​വാ​ങ്ങാ​ന്‍ ഇ​ന്നു രാ​വി​ലെ 8.30ന് ​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പു​റ​പ്പെ​ടും. ഇ​വ​രു​ടെ യാ​ത്രാ​ച്ചെ​ല​വ് ഷി​പ്പിം​ഗ് ക​മ്പ​നി​യാ​ണ് വ​ഹി​ക്കു​ന്ന​ത്. ഏ​റ്റു​വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ളു​മാ​യി ഇ​വ​ര്‍ ഇ​ന്നു രാ​ത്രി​യോ​ടെ തി​രി​കെ​യെ​ത്തും.
കാ​ണാ​താ​യി​ട്ട്
ആ​ഴ്ച​ക​ൾ
ജൂ​ലൈ 18നാ​ണ് ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് ചൈ​ന​യി​ലെ പാ​ര​ദ്വീ​പി​ലേ​ക്ക് പോ​യ ക​പ്പ​ലി​ല്‍നി​ന്ന് വി​ഷ്ണു​വി​നെ കാ​ണാ​താ​യ​ത്. വി​ഷ്ണു​വി​നൊ​പ്പം ജോ​ലി ചെ​യ്യു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​റു​മു​ഖ​ന്‍റെ ഫോ​ണി​ല്‍നി​ന്ന് ജൂ​ലൈ 17 ന് ​രാ​ത്രി വി​ഷ്ണു വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് അ​ടു​ത്ത ദി​വ​സം രാ​വി​ലെ സെ​ക്ക​ൻഡ് ക്യാ​പ്റ്റ​ന്‍ ക​പ്പ​ലി​ല്‍ വി​ളി​ച്ചുചേ​ര്‍​ത്ത മീ​റ്റിം​ഗി​ല്‍ വി​ഷ്ണു ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെത്തുട​ര്‍​ന്നാ​ണ് കാ​ണാ​താ​യ വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്.

യാ​ത്രാ​മ​ധ്യേ സിം​ഗ​പ്പൂ​ര്‍ പോ​ര്‍​ട്ടി​ല്‍ ഇ​ന്ധ​നം നി​റ​ക്കു​ന്ന​തി​നാ​യി പോ​കു​മ്പോ​ഴാ​ണ് വി​ഷ്ണു​വി​നെ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തെതു​ട​ര്‍​ന്ന് സി​ംഗപ്പൂ​ര്‍ പോ​ലീ​സ് ക​പ്പ​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും വി​ഷ്ണു​വി​ന്‍റെ ഫോ​ണ്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ ചോ​ദ്യം ചെ​യ്യു​ക​യു​മു​ണ്ടാ​യി.
പി​ന്നീ​ട് മ​ലേ​ഷ്യ​ന്‍ മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഏ​ജ​ന്‍​സി വി​ഷ്ണു​വി​നാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് വി​ട്ടു ന​ല്‍​കി​യ ക​പ്പ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ച​ര​ക്കു​മാ​യി പാ​ര​ദ്വീ​പി​ലെ​ത്തി​യ​താ​യി ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചു.
ഇ​തി​നി​ടെ ഇ​ന്തോ​നേ​ഷ്യ​ന്‍ എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് വി​ഷ്ണു​വി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍ മെ​യ്‌ല്‍ ചെ​യ്തു ന​ല്‍​കി.