ഫോ​ണും പ​ണവും ക​വ​ർ​ന്ന പ്ര​തി​ക​ൾ പി​ടി​യി​ൽ
Saturday, August 10, 2024 12:00 AM IST
മാ​ന്നാ​ർ: വ​ഴി​യ​രികി​ൽനി​ന്ന​യാ​ളെ മ​ർ​ദിച്ച് ഫോ​ണും പ​ണ​വും ക​വ​ർ​ന്ന ര​ണ്ടുപേ​ർ പി​ടി​യി​ൽ. പൊ​ടി​യാ​ടി ഏ​ക്ക​ര തെ​ക്കേ​തി​ൽ പൊ​റോ​ട്ട രാ​ജേ​ഷ് എ​ന്നു വി​ളി​ക്കു​ന്ന രാ​ജേ​ഷ്കു​മാ​ർ (40), നെ​ടു​മ്പ്രം പൊ​ടി​യാ​ടി പ​ടി​ഞ്ഞാ​ശേരി​ൽ വീ​ട്ടി​ൽ കൊ​ച്ചു​മോ​ൻ എ​ന്നുവി​ളി​ക്കു​ന്ന പി.വി. ശി​വാ​ന​ന്ദ​ൻ (56) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​മ്പ​ല​പ്പു​ഴ​യി​ൽ ബ​ലി​ത​ർ​പ്പ​ണം ക​ഴി​ഞ്ഞ് വ​ഴി​തെ​റ്റി റോ​ഡ​രി​കി​ൽ സ്കൂ​ട്ട​റു​മാ​യി നി​ന്ന​യാ​ളെ മ​ർ​ദിച്ചശേ​ഷം മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ​യാ​ണ് പു​ളി​ക്കീ​ഴ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പു​ളി​ക്കീ​ഴ് പാ​ല​ത്തി​നു വ​ട​ക്കു​വ​ശം റോ​ഡ​രി​കി​ൽ സ്കൂ​ട്ട​റു​മാ​യിനി​ന്ന വ​ള്ളം​കു​ളം സ്വ​ദേ​ശി രാ​ജീ​വ​നെ  മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ശേ​ഷം ഫോ​ൺ പി​ടി​ച്ചു​പ​റി​ച്ചു​ക​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.


ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി​യശേ​ഷം പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെത്തുട​ർ​ന്ന് പോ​ലീ​സ് രാ​ജീ​വ​ന്‍റെ വീ​ട്ടി​ലെ​ത്തി മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഒ​ന്നാംപ്ര​തി രാ​ജേ​ഷ് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഓ​ട്ടോ​റി​ക്ഷ. ഇ​യാ​ൾ പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​നി​ൽ അ​ഞ്ചുകേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.