നെ​പ്പോ​ളി​യ​ന്‍ എ ​ഗ്രേ​ഡ് വെ​പ്പ് വ​ള്ള​ത്തി​ന്‍റെ മ​ല​ര്‍​ത്ത​ല്‍
Sunday, August 11, 2024 2:28 AM IST
എട​ത്വ: ത​ല​വ​ടി​യി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ക്കു​ന്ന നെ​പ്പോ​ളി​യ​ന്‍ വെ​പ്പ് എ ​ഗ്രേ​ഡ് വ​ള്ള​ത്തി​ന്‍റെ മ​ല​ര്‍​ത്ത​ല്‍ ന​ട​ന്നു. ക​ളി​വ​ള്ള ശി​ല്പി സാ​ബു നാ​രാ​യ​ണ​ന്‍ ആ​ചാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ല​ര്‍​ത്ത​ല്‍ ക​ര്‍​മം ന​ട​ന്ന​ത്.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ പൊ​ലി​ഞ്ഞ​വ​ര്‍​ക്ക് പ്ര​ണാ​മം അ​ര്‍​പ്പി​ച്ച് ആ​രം​ഭി​ച്ച പൊ​തുസ​മ്മേ​ള​നം ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​വ​ടി ചു​ണ്ട​ന്‍വ​ള്ളം സ​മി​തി പ്ര​സി​ഡന്‍റ് ഷി​നു എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​റോ​ബി​ന്‍ വ​ര്‍​ഗീസ് മേ​ട​യ്ക്ക​ല്‍ അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി ഏ​ബ്ര​ഹാം, അ​ജി​ത്ത് പി​ഷാ​ര​ത്ത്, ജോ​ജി ജെ. ​വൈ​ല​പ്പ​ള്ളി, ബി​നു സു​രേ​ഷ്, റി​ക്‌​സ​ണ്‍ എ​ട​ത്തി​ല്‍, അ​രു​ണ്‍ പു​ന്ന​ശേരി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


2023 ന​വം​ബ​ര്‍ 21ന് ​ആ​ണ് നെ​പ്പോ​ളി​യ​ന്‍റെ ഉ​ളി​കു​ത്ത് ക​ര്‍​മം ന​ട​ന്ന​ത്. പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​യ​രു​മാ​യ നെ​പ്പോ​ളി​യ​ന്‍ ടീം ​ആ​ണ് വെ​പ്പ് എ ​ഗ്രേ​ഡ് വ​ള്ളം നി​ര്‍​മി​ക്കു​ന്ന​ത്. ത​ല​വ​ടി പ​ന​മൂ​ട്ടി​ല്‍ പാ​ല​ത്തി​നു സ​മീ​പമുള്ള ഇ​ട​യ​ത്ര ബാ​ബു ജോ​ര്‍​ജി​ന്‍റെ പു​ര​യി​ട​ത്തി​ലു​ള്ള മാ​ലി​പ്പു​ര​യി​ലാ​ണ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്.