സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷം വേ​റി​ട്ട കാ​ഴ്ച​യാ​യി
Wednesday, August 14, 2024 11:18 PM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റിയേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഒ​രു വേ​റി​ട്ട കാ​ഴ്ച​യാ​യി. 78 ത്രി​വ​ര്‍​ണപ​താ​ക​ക​ളും 78 ചെ​ടി​ക​ളു​മാ​യി സ്വ​ത​ന്ത്ര​ഭാ​ര​ത​ത്തി​ന്‍റെ 78-ാം വാ​ര്‍​ഷി​ക​ത്തെ ഓ​ര്‍​മിപ്പി​ക്കാ​നാ​യി 78 ദേ​ശീ​യ​പ​താ​ക​ക​ളും ഭാ​ര​ത​ത്തി​ന്‍റെ ഹ​രി​താ​പ​ത്തെ സൂ​ചി​പ്പി​ക്കാ​ന്‍ കു​ട്ടി​ക​ള്‍ ഒ​രുമാ​സ​മാ​യി വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ത്ത വി​വി​ധ ത​രം ചെ​ടി​ക​ളു​മാ​യി​ട്ടാ​ണ് വോ​ള​ന്‍റിയേ​ഴ്‌​സ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷി​ക്കാ​നാ​യി എ​ത്തി​യ​ത്.


ചെ​ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ സം​ര​ക്ഷി​ക്കാ​നും പ​രി​ച​രി​ക്കാ​നും എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റിയേ​ഴ്‌​സ് തീ​രു​മാ​നി​ച്ചു. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം പ്രി​ന്‍​സി​പ്പ​ല്‍ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ബി​ല്‍​ജ ജോ​സ്, ഷി​ജോ സേ​വ്യ​ര്‍ ക​ല്ലു​പു​ര​യ്ക്ക​ന്‍, റെ​സി​ലി വി. ​വ​ര്‍​ഗീസ്, ലീ​ഡേ​ഴ്‌​സാ​യ മി​ഥു​ന്‍ നോ​ബി​ള്‍, അ​ല​ക്‌​സ് റ്റി. ​സു​നി, അ​ലീ​നാ ജി​ജോ, പൗ​ളി​ന്‍ ട്രീ​സാ ആന്‍റണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.