ഓ​ണ​വി​പ​ണി​യി​ൽ വ​ർ​ണ​വസ​ന്തം, പൂ​ക്ക​ൾ​ക്ക് തീ​വി​ല
Friday, September 13, 2024 11:50 PM IST
മാന്നാ​ർ: ഓ​ണ​ത്തി​ന് അ​ണി​ഞ്ഞൊ​രു​ങ്ങ​ണ​മെ​ങ്കി​ൽ മ​ല​യാ​ളി മ​ങ്ക​മാ​ർ​ക്ക് മു​ല്ല​പ്പൂകൂ​ടി ചൂ​ട​ണം. ഓ​ണം മ​ല​യാ​ളി ത​നി​മ​യു​ടെ പൂ​ർ​ണ​ത​യു​ടെ ആ​ഘോ​ഷം കൂ​ടി​യാ​ണ്. സെ​റ്റ് സാ​രിയു​ടു​ത്ത് മു​ല്ല​പൂ ചൂ​ടി ഓ​ണം ആ​ഘോ​ഷി​ക്കു​മ്പോ​ഴാ​ണ് മ​ല​യാ​ളി​ക​ളു​ടെ ഓ​ണ​ത്തി​ന് ക​ള​റേകു​ന്ന​ത്. ഓ​ണവി​പ​ണി​യി​ൽ ഒ​ഴി​ച്ചുകൂ​ടാ​ൻ ക​ഴി​യാ​ത്ത​താ​ണ് പൂ​ക്ക​ളു​ടെ ക​ച്ച​വ​ടം. പ​ച്ച​ക്ക​റി, ഏ​ത്ത​ക്കാ​യ്, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്ന പോ​ലെ ഓ​ണ​നാ​ളു​ക​ളി​ൽ വി​പ​ണി ക​യ്യ​ട​ക്കു​ന്ന​താ​ണ് പൂ​ക്ക​ളം.

എ​ന്നാ​ൽ, ത​ല​മു​ടി​യി​ൽ പൂ ​ചൂ​ട​ണ​മെ​ങ്കി​ൽ അ​ല്പം വി​ഷ​മി​ക്കും. ത​ല​യി​ൽ ചൂ​ടാ​നു​ള്ള മു​ല്ലപ്പൂവിന്‍റെ വി​ല​യാ​ണ് എ​ല്ലാ​വ​രെ​യും വി​ഷ​മി​പ്പി​ക്കു​ന്ന​ത്. ഒ​രു കി​ലോ മു​ല്ലപ്പൂവി​ന് 2500 മു​ത​ൽ 3000 വ​രെ​യാ​ണ് വി​ല. ഒ​രോ ക​ട​യി​ലും വി​ല വ്യ​ത്യ​സ്ത​മാ​ണ്. കെ​ട്ടി​യ ഒ​രു മു​ഴം പൂ​വി​ന് 150 മു​ത​ൽ 200 വ​രെ​യാ​ണ് വി​ല. തി​രു​വോ​ണം അ​ടു​ക്കു​മ്പോ​ൾ ഇ​നി​യും വി​ല കൂ​ടാ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.


ഇ​നി അ​ത്ത​പൂ​ക്ക​ള​ത്തി​നു​ള്ള പൂ​ക്ക​ൾ​ക്കും തീ​വി​ല​യാ​ണ്. ജ​മ​ന്തി, ബ​ന്ദി​പ്പൂ, വാ​ടാ​മു​ല്ല, റോ​സ്, പ​ല നി​റ​ത്തി​ലു​ള​ള അ​ര​ളി എ​ന്നി​വ​യാ​ണ് സാ​ധാ​ര​ണ പൂ​ക്ക​ള​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പൂ​ക്ക​ൾ. ബ​ന്ദി​പൂ- 150, വാ​ട മു​ല്ല - 200, റോ​സ് - 350, ജ​മ​ന്തി - 250 എ​ന്ന ത​ല​ത്തി​ലാ​ണ് കി​ലോ​യ്ക്ക് വി​ല.

ബ​ന്ദി​പൂ​കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ വ്യാ​പ​ക​മാ​യി കൃ​ഷി ന​ട​ത്തി വി​ള​വെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ ഈ ​പൂ​ക്ക​ൾ​ക്ക് അ​ല്പം വി​ലക്കുറ​വു​ണ്ട്. ബാ​ക്കി എ​ല്ലാ പൂ​ക്ക​ളും ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നെ​ത്തു​ന്ന​തി​നാ​ലാ​ണ് വി​ല കൂ​ടു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.