ചെങ്ങന്നൂർ: പുലിയൂര് ബേത്ലെഹെം മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിലെ കാണിക്കവഞ്ചി രണ്ടുതവണ കുത്തിത്തുറ ന്ന് പണം കവർന്ന പ്രതിപോലീസ് പിടികൂടി. തിരുവല്ല തിരുമൂലപുരം മംഗലശേരി കടവ് കോളനിയില്‍ മണിയന് (54)ആണ് പിടിയിലായത്.
വഞ്ചി പൊക്കിയെടുത്ത് വെളിയില്‍ വച്ചാണ് കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. ചെങ്ങന്നൂര്‍ പോലീസിന് പള്ളി അധികാരികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം വഞ്ചി മോഷണകേസുകളിലെയും പ്രതിയാണ്. ഡിവൈഎസ്പി ആര്. ബിനുവിന്റെ നിര്‍ദേശപ്രകാരം സിഐ വിപിന്‍ എ.സി, എസ്ഐ പ്രദീപ് എസ്, ഗ്രേഡ് എസ്ഐ സാം നിവാസ് സിപിഒമാരായ ജിജോ സാം, രതീഷ്, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.