ചേര്‍ത്തല: തിരുവോണനാളില്‍ ചേര്‍ത്തല എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയില്‍ വില്പനയ്ക്കായി സംഭരിച്ച 18.5 ലിറ്റര്‍ വിദേശമദ്യവും 33 പാക്കറ്റ് ഹാന്‍സുമായി രണ്ടു യുവാക്കളെ പിടികൂടി. ചേര്‍ത്തല നഗരസഭ അഞ്ചാം വാര്‍ഡ് ചിറപറമ്പ് ഹരികൃഷ്ണന് (25), കളത്തുംതറ കെ.എസ് സൂര്യന് എന്നിവരാണ് പിടിയിലായത്. ചേര്‍ത്തല എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പക്ടര്‍ വി.ജെ. ജോയുടെ നിര്‍ദ്ദേശ പ്രകാരം റേഞ്ച് ഇന്‍സ്പക്ടര്‍ പി.എം. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.