ചെ​ട്ടി​കു​ള​ങ്ങ​ര ഉ​പ​ദേ​ശ​ക​സ​മി​തി രൂ​പീ​ക​ര​ണം ; നാ​മ​ജ​പ പ്ര​തി​ഷേ​ധം മാ​റ്റി​വ​ച്ചു
Tuesday, September 17, 2024 11:28 PM IST
മാവേ​ലി​ക്ക​ര: ദേ​വ​സ്വം ബോ​ർഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം ഉ​പ​ദേ​ശ​കസ​മി​തി രൂ​പീ​ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ലെ 13 ക​ര​ക​ളി​ലെ​യും 18 വ​യ​സ് പൂ​ർ​ത്തീ​ക​രി​ച്ച മു​ഴു​വ​ൻ ഹി​ന്ദു​മ​ത വി​ശ്വാ​സി​ക​ൾ​ക്കും അം​ഗ​ത്വം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, നി​ല​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഞ്ചു ക​ര​ക​ളി​ലെ എ​ലു​ക​യെ സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​യ​ർ​ന്ന​തി​നെത്തുട​ർ​ന്ന് 18 മു​ത​ൽ നി​ശ്ച​യി​ച്ചി​രു​ന്ന അം​ഗ​ത്വ വി​ത​ര​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്കുകൂ​ടി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​താ​യി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് അ​റി​യി​ച്ചു.

പു​തു​ക്കി​യ അം​ഗ​ത്വ വി​ത​ര​ണ തീ​യ​തി​ക​ൾ പി​ന്നാ​ലെ അ​റി​യി​ക്കു​ന്ന​താ​ണെ​ന്നും അ​റി​യി​ച്ചു. പി​ന്നാ​ലെ ശ്രീ​ദേ​വി വി​ലാ​സം ഹി​ന്ദു​മ​ത ക​ൺ​വെ​ൻ​ഷ​ൻ ഉ​പ​ദേ​ശ​ക സ​മി​തി രൂ​പി​ക​ര​ണ​ത്തി​നെ​തി​രേ ന​ട​ത്താ​നി​രു​ന്ന നാ​മ​ജ​പ പ്ര​തി​ഷേ​ധം മാ​റ്റി​വ​ച്ചു.


ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​ശ​കസ​മി​തി രൂ​പി​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ബോ​ർ​ഡ്, ക്ഷേ​ത്രത​ന്ത്രി, ക്ഷേ​ത്ര​വ​കാ​ശി​ക​ളാ​യ പ​തി​മൂ​ന്ന് ക​ര​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​ന്നു ന​ട​ന്ന ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​ദേ​ശ​കസ​മി​തി രൂ​പി​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മെ​മംബർ​ഷി​പ്പ് വി​ത​ര​ണം ഉ​ൾ​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​നി​ശ്ചി​ത​മാ​യി മാ​റ്റി​വ​ച്ച​താ​യി ദേ​വ​സ്വം അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് നാ​ളെ മു​ത​ൽ ന​ട​ത്താ​നി​രു​ന്ന നാ​മ​ജ​പ​യ​ജ്ഞം ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വ​ച്ച​തെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.