വധശ്രമക്കേസിലെ പ്രതിയെ പിടികൂടി
1454200
Wednesday, September 18, 2024 11:37 PM IST
ചേര്‍ത്തല: വധശ്രമക്കേസിലെ പ്രതിയെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് തൈക്കൽ ഇലഞ്ഞിക്കൽ നിബിൻ (ഉണ്ണി-25) ആണ് അറസ്റ്റിലായത്.
ആയിരംതൈ സ്കൂളിനു സമീപം രണ്ടു യുവാക്കളെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പി്ക്കുകയായിരുന്നു.
ലഹരി മരുന്ന് കേസ് ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതിയാണ് നിബിൻ. അർത്തുങ്കൽ സിഐ പി.ജി. മധു, എസ്ഐ ഡി. സജീവ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ മാരായ എം.പി. ബിജു, ടി. സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സേവ്യർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.