കണ്ണാടി സെന്റ് റീത്താസ് തീർഥാടനം 16ന്
1549518
Tuesday, May 13, 2025 5:13 PM IST
പുളിങ്കുന്ന്: ഫൊറോന മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ കണ്ണാടി സെന്റ് റീത്താസ് പള്ളിയിലേക്ക് തീര്‍ഥാടനം 16ന് നടക്കും. രാവിലെ 8.30ന് ഫൊറോന പള്ളി അങ്കണത്തിൽ ഡോ. ടോം പുത്തന്‍കളം റാലി ഫ്ളാഗ് ഓഫ് ചെയ്യും. ഫാ. ടോം ആര്യങ്കാലാ ആമുഖ സന്ദേശം നല്‍കും. പിതൃവേദി ഫൊറോന പ്രസിഡന്റ് സണ്ണി അഞ്ചിലിനും മാതൃവേദി പ്രസിഡന്റ് ബീന ജോസഫിനും പതാക കൈമാറുന്നതോടെ റാലി ആരംഭിക്കും.
ഓരോ ദിവസങ്ങളിലായി കാവാലം, കേസറിയ, കായല്‍പുറം, മങ്കൊമ്പ്, വെളിയനാട്, പഴയകാട്ട്, മാമ്പുഴക്കരി, മിത്രക്കരി, രാമങ്കരി, മണലാടി, പള്ളിക്കൂട്ടുമ്മ, വേഴപ്ര, പുന്നക്കുന്നത്തുശേരി എന്നിവിടങ്ങളില്‍ പ്രയാണത്തിനുശേഷം പുളിങ്കുന്ന് ഫൊറോന പള്ളിയില്‍ 15ന് ആത്മീയ യാത്ര സമാപിക്കും.
പതിനാറിന് നടക്കുന്ന കണ്ണാടി തീര്‍ഥാടന റാലിയോടൊപ്പം അതിരൂപത ഭാരവാഹികളായ ജോര്‍ജ് തോമസ്, ഗ്രേസി സഖറിയാസ് നെല്ലിവേലി എന്നിവര്‍ ഛായചിത്രവും വഹിച്ചു കണ്ണാടി സെന്റ് റീത്താസ് പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ ഫാ.കുര്യന് ചക്കുപുരയ്ക്കല്‍, കൈക്കാരന്മാര്, വിവിധ സംഘടനാ ഭാരവാഹികള്‍, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പ് നല്കി തീര്‍ഥാടന റാലിയെയും ആത്മീയ യാത്രയെയും സ്വീകരിക്കും.
തുടര്‍ന്ന് ഫൊറോനാ വികാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഫൊറോനായിലെ 19 വൈദികര്‍ ചേര്‍ന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആർച്ച്ബി ഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണത്തോടുകൂടി പരിപാടികള്‍ സമാപിക്കും. ഫൊറോന മാതൃവേദി -പിതൃവേദി ആനിമേഷന്‍ ടീം അംഗങ്ങളുടെ നേതൃത്വത്തില്‍101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ച് വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.