തലവടിയില്‍ കോളറ സ്ഥിരീകരിച്ചതായി സൂചന
1549520
Tuesday, May 13, 2025 5:15 PM IST
എടത്വ: തലവടിയില്‍ കോളറ സ്ഥിരീകരിച്ചതായി സൂചന. രോഗി വെന്റിലേറ്ററില്‍. തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍ പി.ജി. രഘു(48)വിനാണ് കോളറ സ്ഥിരീകരിച്ചതായി സൂചന. തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കോളറയുടെ സൂചനയുള്ള പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പരിശോധന ഊര്‍ജിതമാക്കും.