മാനവികത നിർബന്ധിത പാഠ്യവിഷയമാക്കണം: രമേശ് ചെന്നിത്തല
1549524
Tuesday, May 13, 2025 5:15 PM IST
ഹരിപ്പാട്: യുവജനങ്ങൾക്കിടയിൽ വളർന്നുവരുന്ന ഭീകരവാദവും മദ്യം, മയക്കുമരുന്ന്, രാസലഹരി എന്നിവയോടുള്ള അമിത താത്പര്യം നിയന്ത്രിക്കുന്നതിനായി സ്കൂൾ, കോളജ് തലത്തിൽ മാനവികത പ്രത്യേക നിർബന്ധിത പാഠ്യവിഷയമാക്കി മാറ്റണമെന്ന് രമേശ് ചെന്നിത്തല.
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പുമായി ബന്ധപ്പെട്ട് എംഎൽഎ ഫണ്ടിൽനിന്ന് നിയോജകമണ്ഡലത്തിലെ സ്കൂളുകൾക്കും ഗ്രന്ഥശാലകൾക്കും 20,000 രൂപ വീതം വിലവരുന്ന പുസ്തകങ്ങൾ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ അധ്യക്ഷനായി. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ പ്രഫ. ഗോപിനാഥപിള്ള, മുൻ എംഎൽഎ അഡ്വ. ബി. ബാബുപ്രസാദ്, താലൂക്ക് ലൈബ്രറി സെക്രട്ടറി സി.എൻ.എൻ. നമ്പി, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ, യുവജന ക്ഷേമ ബോർഡ് അംഗം എസ്. ദീപു, സുബി പ്രജിത്,കെ.കെ. സുരേന്ദ്രനാഥ്, ബിദു രാഘവൻ, രവിപുരത്തു രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.