കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1549529
Tuesday, May 13, 2025 5:16 PM IST
ചെങ്ങന്നൂർ: എംസി റോഡിൽ കല്ലിശേരി ടിബി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പാണ്ഡവൻപാറ പള്ളിമലയിൽ ജെനു ജോർജ് (55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായി രുന്നു അപകടം.
റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഇരുചക്ര വാഹനത്തിൽ ഇടിച്ചശേഷം നിയന്ത്രണം തെറ്റിയ കാർ തുടർന്ന് മറ്റൊരു ഇരുചക്രവാഹനത്തിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന പച്ചക്കറി വില്പന നടത്തുന്ന പെട്ടി ഓട്ടോയിലും ഇടിക്കുകയായിരുന്നു.
രണ്ടാമത് ഇടിച്ച സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിക്ക് നിസാര പരിക്കേറ്റു. പച്ചക്കറി കച്ചവടം നടത്തിയിരുന്ന അതിഥി തൊഴിലാളിയുടെ കാൽ ഒടിഞ്ഞു. ഗുരുതരമാ യി പരിക്കേറ്റ ജെനുവിനെ ഉടൻ തന്നെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ചെങ്ങന്നൂർ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു. മരിച്ച ജെ നു ജോർജിന്റെ ഭാര്യ: ഷൈജു (നഴ്സ്, സൗദി). മക്കൾ: സ്നേഹ (നഴ്സിംഗ് വിദ്യാർഥിനി), സെൻ (എൻജിനിയറിംഗ് വിദ്യാ ർഥി).