കുട്ടനാട് എംഎൽഎ സ്ഥാനമൊഴിയണമെന്ന്
1577206
Sunday, July 20, 2025 3:11 AM IST
മങ്കൊമ്പ്: ആറുമാസമായി കർഷകർക്ക് നെല്ലുവില ലഭിക്കാതിരുന്നിട്ടും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സർക്കാരിനെതിരേ പ്രതികരിക്കാത്ത കുട്ടനാട് എംഎൽഎ അടിയന്തരമായി തൽസ്ഥാനം ഒഴിയണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷത്തെ കുടിശികയിനത്തിൽ 1100ൽപരം കോടി രൂപാ സർക്കാർ നൽകാനുള്ളതിൽ പ്രതിഷേധിച്ച് എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ വീണ്ടും പിആർഎസ് വായ്പകൾ നൽകുന്നത് നിർത്തിയിരിക്കുകയാണ്.
ഇനിയും കുട്ടനാട്ടിൽത്തന്നെ കർഷകർക്ക് എഴുനൂറിൽപ്പരം കോടി രൂപ നെല്ലുവില ലഭിക്കാനുണ്ട്. നാടിന്റെ വികസനത്തിലും ജനകീയ പ്രശ്നങ്ങളിലും ശ്രദ്ധിക്കാൻ സമയം കണ്ടെത്താത്ത എംഎൽഎയ്ക്ക് കുട്ടനാട്ടിലെ കർഷകജനത മാപ്പു നൽകാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.