പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം
1577207
Sunday, July 20, 2025 3:11 AM IST
തുറവൂർ: അരൂർ നിയോജകമണ്ഡലത്തിലെ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ദെലീമ ജോജോ എംഎൽഎ നിർവഹിച്ചു. അരൂർ നിയോജകമണ്ഡലത്തിലെ കോടംതുരുത്ത് ഗവ. എൽപിഎസ്, എരമല്ലൂർ എൻഎസ്എൽപിഎസ് എന്നിവിടങ്ങളിലെ നിർമാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് ദെലീമ എംഎല്‍എ നിർവഹിച്ചത്.
പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ച് നിർമിച്ച കോടംതുരുത്ത് ഗവൺമെന്റ് എൽപി സ്കൂളിന്റെയും ദെലീമ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 56 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച എരമല്ലൂർ ഗവൺമെന്റ് എൻഎസ്എൽപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനമാണ് എംഎൽഎ നിർവഹിച്ചത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ അധ്യക്ഷത വഹിച്ചു.