ബ്രേക്ക് ദി സൈക്കിൾ റീൽ മത്സരം
1577209
Sunday, July 20, 2025 3:11 AM IST
ആലപ്പുഴ: ലഹരി പദാർഥങ്ങളുടെ ഉപയോഗത്തിനും അതുമൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾക്കും എതിരേ ബോധവത്കരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ബ്രേക്ക് ദി സൈക്കിൾ എന്ന പേരില്‍ റീൽ മത്സരം സംഘടിപ്പിക്കുന്നു. ലഹരി പ്രതിരോധം, ചികിത്സ, പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. റീലുകള്‍ ജൂലൈ 31ന് മുമ്പായി 8281556043 ടെലിഗ്രാം നമ്പറിൽ അയയ്ക്കണം.
ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന് റീലുകൾക്ക് കാഷ് പ്രൈസുകള്‍ നൽകും. കൂടുതല്‍ വിവരങ്ങള്‍ക്കായി ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് കിഴക്കുവശം ഫെഡറേഷന് ഓഫ് ബ്ലൈന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ (0477-2253870, 8281556043) പ്രവൃത്തിദിവസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.