സിപിഎം എൽസി സെക്രട്ടറിയുടെ വീട്ടിലേക്ക് മാർച്ച്
1577211
Sunday, July 20, 2025 3:11 AM IST
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിൽ വീട് പൂട്ടി കൊടികുത്തി നിർധന കുടുംബത്തെ പെരുവഴിയിലാക്കി കുടിയൊഴിപ്പിക്കൽ ഭീഷണി മുഴക്കിയ സിപി എം നേതാക്കന്മാരുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. യുഡിഎഫിന്റെ നേതൃത്വത്തിൽ എൽസി സെക്രട്ടറി നൗഷാദിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് തടഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എസ്. അൻസാരിയെ സിപിഎം മർദിച്ച നടപടിയിലും യുഡിഎഫ് പ്രതിഷേധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജീവ് പൈനുംമൂട്ടിൽ, ലീഗ് നേതാവ് ദിലീപ് പണിക്കരയ്യം, രാജൻ പൈനുംമൂട്ടിൽ, ഷാജി നൂറനാട്, അഡ്വ. മുത്താരരാജ്, സുഭാഷ്, ഷാജിഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.