വിദ്യാഭ്യാസമേഖലയിൽ ഹരിപ്പാട്ടുണ്ടായ വളർച്ചയ്ക്കു പിന്നിൽ രമേശ് ചെന്നിത്തല: രമേഷ് പിഷാരടി
1577212
Sunday, July 20, 2025 3:11 AM IST
ഹരിപ്പാട്: ഹരിപ്പാട്ട് വിദ്യാഭ്യാസ മേഖലയിലുള്ള വളർച്ചയ്ക്കു പിന്നിൽ രമേശ് ചെന്നിത്തലയുടെ ദീർഘവീക്ഷണമാണെന്ന് ചലച്ചിത്ര താരം രമേഷ് പിഷാരടി പറഞ്ഞു. രമേശ് ചെന്നിത്തല എംഎൽഎ ഏർപ്പെടുത്തിയ മെറിറ്റ് അവാർഡ് ‘മയൂഖം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഷയത്തിനും എപ്ലസ് നേടിയ വിദ്യാർഥികളെയും നൂറുശതമാനം വിജയം നേടിയ സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു. തന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക്എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും പുതിയ തലമുറ ലഹരിക്ക് അടിമപ്പെടരുതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച രമേശ് ചെന്നിത്തല പറഞ്ഞു. ലഫ്. കേണൽ ഋഷി രാജലക്ഷ്മി, ചലച്ചിത്രതാരങ്ങളായ ജോയി മാത്യു, രശ്മി ബോബൻ, നോവലിസ്റ്റ് അഖിൽ പി. ധർമജൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.