സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു
1577213
Sunday, July 20, 2025 3:11 AM IST
ചേർത്തല: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവറായ യുവാവ് മരിച്ചു. ചേർത്തല നഗരസഭ 18-ാം വാർഡ് കുന്നുചിറയിൽ സാമൂഹ്യക്ഷേമവകുപ്പ് റിട്ട. ജീവനക്കാരനായിരുന്ന മനോഹരന്റെയും ആരോഗ്യവകുപ്പ് റിട്ട. എൽഎച്ച്ഐ ജീവനക്കാരിയായിരുന്ന ടി.കെ. പുഷ്പയുടെ മകൻ തരൂർ ശിവപ്രസാദ് (24) ആണ് മരിച്ചത്. കൊച്ചി കുണ്ടന്നൂരിൽ ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം.
തരൂർ ശിവപ്രസാദ് ഓടിച്ച സ്വകാര്യബസിൽ അമിതവേഗതയിലെത്തിയ ലോറി ഇടക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
വിദ്യാഭ്യാസമേഖലയിൽ ഹരിപ്പാട്ടുണ്ടായ