ആധുനിക പഠനമുറിയുടെയും മിനി ലൈബ്രറിയുടെയും ഉദ്ഘാടനം
1577218
Sunday, July 20, 2025 3:11 AM IST
അമ്പലപ്പുഴ: ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളജിൽ പിടിഎയുടെ ശ്രമഫലമായി ഒന്നാംവർഷ വിദ്യാർഥികളുടെ ഹോസ്റ്റലിൽ നവീകരിച്ച ആധുനിക പഠനമുറിയുടെയും മിനി ലൈബ്രറിയുടെയും ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ നിർവഹിച്ചു. അകാലത്തിൽ വിട്ടുപിരിഞ്ഞ ആദ്യവർഷ എംബിബിഎസ് വിദ്യാർഥികളുടെ ഓർമയ്ക്കാണ് പഠനമുറി സമർപ്പിച്ചത്.
പിടിഎ പ്രസിഡന്റ് സി. ഗോപകുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷാജി വാണിയപ്പുരയ്ക്കൽ, ട്രഷറർ ഡോ. സ്മിതാരാജ്, വാർഡൻ ഡോ. പി. ജംഷിദ്, അസിസ്റ്റന്റ് വാർഡൻ ഡോ. അലൻ ജൂഡ്, കെ. സലീൽകുമാർ, എസ്. ഹാരിസ്, ചെയർപേഴ്സൺ സാൻമരിയ ബേബി, ഹോസ്റ്റൽ സെക്രട്ടറി എ.ടി. ജസിൽ എന്നിവർ പങ്കെടുത്തു.