വെള്ളക്കെട്ടിൽ വലഞ്ഞ് ഒരു കുടുബം
1577219
Sunday, July 20, 2025 3:11 AM IST
അമ്പലപ്പുഴ: കനത്ത മഴയിൽ വെള്ളക്കെട്ടിൽ വലയുകയാണ് ഒരു . പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻപുരയ്ക്കൽ മാത്യൂസിന്റെ കുടുംബമാണ് വെള്ളക്കെട്ടില്‍ ദുരിതത്തിലായത്. അടുക്കളയിൽ പാചകം ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.
ദീര്ഘവീക്ഷണമില്ലാതുള്ള റോഡ് നിര്‍മാണമാണ് കുടുംബത്തെ വെള്ളക്കെട്ടിലാക്കിയത്. സിഎംഎസ് തലേക്കെട്ടുകാരന്‍ റോഡ് ഉയര്‍ന്നതോടെ പെയ് ത്തുവെള്ളം ഒഴുകി വീട്ടുമുറ്റത്തും ഉള്ളിലും കെട്ടിക്കിടക്കുകയാണ്. കാനയില്ലാതുള്ള റോഡ് നിര്‍മാണമാണ് പ്രദേശത്തെ വെള്ളക്കെട്ടിലാക്കിയത്.
വളര്‍ത്തു മൃഗങ്ങളെ സമീപത്തെ വീട്ടിലേക്കു മാറ്റിയിരിക്കുകയാണ്. എങ്കിലും നാലംഗകുടുബത്തിനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്.