തോട്ടിലേക്കു വീഴാറായി വൈദ്യുതി പോസ്റ്റ്
1577477
Sunday, July 20, 2025 10:15 PM IST
എടത്വ: വൈദ്യുതി പോസ്റ്റ് തോട്ടിലേക്ക് ഏതുനിമിഷവും മറിഞ്ഞു വീഴാവുന്ന അവസ്ഥയില്‍. തലവടി ആനപ്രമ്പാല്‍ തെക്ക് എന്‍എസ്എസ് കരയോഗം പടിഞ്ഞാറേക്കര - കുന്നേല്‍ റേഷന്‍ കട റോഡിന്റെ തിട്ട വിണ്ടുകീറിയതോടെയാണ് വൈദ്യുത ലൈന്‍ ഏതു നിമിഷവും തോട്ടിലേക്ക് വീഴാവുന്ന രീതിയില്‍ ചരിഞ്ഞു നില്‍ക്കുന്നത്. 11 കെവി ലൈന്‍ ഉള്‍പ്പെടെ കടന്നുപോകുന്ന പോസ്റ്റ് ഏതുനിമിഷം വേണമെങ്കിലും കുന്നേല്‍ തോട്ടിലേക്ക് മറിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്.
പോസ്റ്റ് മറിഞ്ഞാല്‍ വന്‍ അപകടങ്ങള്‍ സംഭവിക്കും. റോഡിനു സമീപത്ത് നിരവധി താമസക്കാരുണ്ട്. ഇവര്‍ ഈ തോടാണ് ആശ്രയിക്കുന്നത്. കൂടാതെ വള്ളത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും മത്സ്യം പിടിക്കാന്‍ ഇറങ്ങുന്നവര്‍ക്കും പോസ്റ്റ് ഭീഷണിയായിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കുണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.