സ്കൗട്ട് വിദ്യാർഥികൾ ബന്ദിപ്പൂ കൃഷിയിൽ
1577478
Sunday, July 20, 2025 10:15 PM IST
കറ്റാനം: ഓണത്തിന് ഒരു കുട്ട പൂവ് എന്ന ലക്ഷ്യത്തിൽ ബന്ദിപ്പൂ കൃഷിയിൽ വർണം വിടർത്താനുള്ള ശ്രമത്തിലാണ് സ്കൗട്ട് വിദ്യാർഥികൾ. കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാലയ അങ്കണത്തിൽ പൂ കൃഷി ആരംഭിച്ചത്. നൂറ് ചട്ടികളിലായി ഇരുനൂറ് ബന്ദി തൈകൾനട്ട് പുഷ്പകൃഷി ആരംഭിച്ചു.
ഓണത്തിന് അത്തപ്പൂക്കളം ഒരുക്കി കളറാക്കാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ. മാനേജ്മെന്റ് പ്രതിനിധി ഫാ. സിൽവസ്റ്റർ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. മോഹൻ അധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ സി.ടി. വർഗീസ്, പെട്രോൾ ലിഡേഴ്സായ എസ്. മുകിൽ കൃഷ്ണ, അഭിനവ് ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.