അയൽവാസിയുടെ തെങ്ങു വീണ് വിട്ടുമുറ്റത്തുനിന്ന വിദ്യാർഥിനിക്കു പരിക്ക്
1577512
Sunday, July 20, 2025 10:58 PM IST
ചാരുംമൂട്: അയൽവാസിയുടെ തെങ്ങു വീണ് വിദ്യാർഥിനിക്കു പരിക്കേറ്റു. വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിൽ പടീറ്റതിൽ സഹദിയ(13)യ്ക്കാണ് തലയ്ക്കു പരിക്കേറ്റത്. സഹദിയയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോള ജിൽ പ്രവേശിപ്പിച്ചു. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുമ്പോഴാണ് അപകടമുണ്ടായത്.
അയൽവാസി കിഴക്കേ പൊയ്കയിൽ മുഹമ്മദ് കുഞ്ഞിന്റെ പുരയിടത്തിൽനിന്ന തെങ്ങാണ് ഒടിഞ്ഞുവിണത്. അപകടകരമായ തെങ്ങ് മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് സഹദിയുടെ ബന്ധുക്കൾ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ, തെങ്ങ് മുറിച്ചു മാറ്റാൻ തയാറായില്ല. സഹദിയ വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.