വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു കൊടിയേറി
1577514
Sunday, July 20, 2025 10:58 PM IST
ചെങ്ങന്നൂർ: ചെറിയനാട് സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ തീർഥാടന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി. തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. ജോൺ മരുതൂർ കൊടിയേറ്റ് നിർവഹിച്ചു. 29 വരെയാണ് തിരുനാൾ. എല്ലാ ദിവസവും ജപമാല, വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന എന്നിവ നടക്കും.
27ന് വൈകുന്നേരം ആറിന് കൊല്ലകടവ് സെന്റ് ആഗ്നസ് മലങ്കര കത്തോലിക്കാ പള്ളിയിൽനിന്നും സെന്റ് ജൂഡ് പള്ളിയിലേക്ക് മെഴുകുതിരി പ്രദക്ഷിണവും തുടർന്ന് നൊവേനയും നടക്കും. തിരുനാൾ സമാപന ദിനമായ 29 ് വൈകിട്ട് 5.30ന് തിരുഹൃദയ ജപമാല, വിശുദ്ധ കർബാന -മാവേലിക്കര ഭദ്രാസന വികാരി ജനറാൾ ഫാ. ജോബ് കല്ലുവിളയിൽ കാർമികത്വം വഹിക്കും. നൊവേന, തുടർന്ന് നേർച്ചവിളമ്പ് കൊടിയിറക്ക്.