വള്ളികുന്നത്ത് ഇ-മാലിന്യം തള്ളി; ഒരാൾ പിടിയിൽ
1577515
Sunday, July 20, 2025 10:58 PM IST
ചാരുംമൂട്: ജനവാസമേഖലയില്‍ ടണ്‍കണക്കിന് ഇ-മാലിന്യം തള്ളിയ സംഭവത്തില്‍ ഒരാൾ പിടി യിൽ. താമരക്കുളം സലീം മന്‍സില്‍ ഖലില്‍ എന്നയാളെയാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
മലമേല്‍ ചന്തയ്ക്ക് കിഴക്ക് ശ്രീജാ ഭവനത്തില്‍ ഹരികുമാര്‍ എന്ന ആളിന്റെ ഉടമസ്ഥതയലുള്ള വസ്തുവിലാണ് കഴിഞ്ഞദിവസം ഇ-വേസ്റ്റും ഇന്‍ഡസ്ട്രിയല്‍ വേസ്റ്റും നിക്ഷേപിച്ചത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തില്‍ വള്ളികുന്നം കടുവിനാല്‍ സ്വദേശി അനില്‍കുമാറും പ്രതിയാണെന്നും ഇയാള്‍ ഒളിവിലാണന്നും പോലീസ് പറഞ്ഞു.