കാർത്തികപ്പള്ളി യുപി സ്കൂൾ കെട്ടിടം തകർന്നതിൽ പ്രതിഷേധം ശക്തം
1577516
Sunday, July 20, 2025 10:58 PM IST
ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്തിലെ കാര്‍ത്തികപ്പള്ളി യുപി സ്കൂളിലെ 150 വര്‍ഷം പഴക്കമുള്ള ഫിറ്റ്നസില്ലാത്ത കെട്ടിടം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിഷേധം ശക്തമായി. ഫിറ്റ്നസില്ലാത്ത സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടായിട്ടും പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ് യഥാസമയം കെട്ടിടം പൊളിച്ചുമാറ്റാതിരുന്നതെന്ന് ആരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
സ്കുളിന്റെ അറ്റകുറ്റപ്പണികള്‍ക്ക് മതിയായ പണം അനുവദിക്കാതിരുന്ന സംസ്ഥാന സർക്കാരിന്റെ നടപടികളില്പ്രതിഷേധിച്ചും പഞ്ചായത്ത് ഭരണസമിതി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സ്കൂള്‍ കെട്ടിടത്തില്‍ ക്ലാസ് നടത്തിയെന്നാരോപിച്ചും പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസും സ്കൂളിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
ശക്തമായ കാറ്റിലും മഴയിലും ഇന്നലെ രാവിലെയാണ് സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. അവധി ദിവസമായതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. ഈ കെട്ടിടത്തില്‍ ക്ലാസുകള്‍ ഇല്ലായിരുന്നുവെന്ന് പ്രധാന അധ്യാപകന് ബിജു പറയുമ്പോള്‍, കഴിഞ്ഞ വ്യാഴാഴ്ച വരെ ഈ കെട്ടിടത്തില്‍ നാലാം ക്ലാസിന്റെ രണ്ടു ഡിവിഷനുകളും ഏഴാം ക്ലാസിന്റെ ഒരു ഡിവിഷനും പ്രവര്‍ത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും പറയുന്നത്. ഇത് രക്ഷിതാക്കള്‍ക്കിടയില്‍ വലിയ ആശങ്കക്ക് വഴിവച്ചിട്ടുണ്ട്. ഫിറ്റ്നസില്ലാത്ത കെട്ടിടത്തില്‍ ക്ലാസുകള്‍ നടത്തിയതിനെക്കുറിച്ച് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസന്‍ അറിയിച്ചു.
പ്രവര്‍ത്തനം മാറ്റാന്‍
കളക്ടറുടെ ഉത്തരവ്
ഭാഗികമായി തകര്‍ന്ന കെട്ടിടത്തില്‍നിന്നും സ്കൂള്‍ സംവിധാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ കളക്ടറുടെ ഉത്തരവ്. ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ബഞ്ചും ഡെസ്കും അടക്കമുള്ള വ പുതിയ കെട്ടിടത്തിലേക്കു മാറ്റി. നാളെത്തന്നെ പുതിയ കെട്ടിടത്തില്‍ ക്ളാസുകള്‍ ആരംഭിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
മേല്‍ക്കൂര തകര്‍ന്ന കെട്ടിടത്തിനു തൊട്ട് സമീപത്തു തന്നെ കീഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ബഹുനില കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റാതിരുന്നത് ഇവിടെ വൈദ്യുതി ബന്ധം ഇല്ലാതിരുന്നതിനാലാണ്.
സംഭവത്തിനുശേഷം ജില്ലാ കളക്ടര്‍ ഇടപെട്ട് സ്കൂള്‍ ഇന്നു മുല് തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.
ഒപ്പം പഴയ സ്കൂള്‍ പൂര്‍ണമായും കുട്ടികള്‍ കടക്കാത്ത തരത്തില്‍ നിയന്ത്രിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.