മ​ല​യാ​റ്റൂ​രി​ലേ​ക്ക് കാ​ൽ​ന​ട​യാ​ത്ര ആ​രം​ഭി​ച്ചു
Sunday, April 14, 2019 10:06 PM IST
എ​ട​ത്വ: മ​ല​യാ​റ്റൂ​രി​ലേ​ക്ക് എ​ട​ത്വ​യി​ൽ നി​ന്ന് കാ​ൽ​ന​ട തീ​ർ​ത്ഥാ​ട​ന യാ​ത്ര ആ​രം​ഭി​ച്ചു. എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷ​മാ​ണ് മു​ത്ത​പ്പ സം​ഘം യാ​ത്രാ തി​രി​ച്ച​ത്.

മു​ത്ത​പ്പ സം​ഘ​ത്തെ വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി ആ​ശി​ർ​വ​ദി​ച്ച ശേ​ഷം സം​ഘ​ത്തി​ലു​ള്ള ഓ​രോ​രു​ത്ത​ർ​ക്കും കൊ​ന്ത​യും കൈ​യി​ൽ പി​ടി​ക്കാ​നാ​യി കു​രി​ശും ന​ൽ​കി​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്. 50 ദി​വ​സ​ത്തെ വൃ​തം എ​ടു​ത്ത് നൂ​റ്റ​ന്പ​തോ​ളം ആ​ളു​ക​ളാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. തു​ട​ർ​ച്ച​യാ​യി 19-ാം വ​ർ​ഷ​മാ​ണ് മ​ല​യാ​റ്റൂ​രി​ലേ​ക്ക് കാ​ൽ ന​ട​യാ​ത്ര ന​ട​ത്തു​ന്ന​ത്. 17 ന് ​രാ​വി​ലെ അ​ഞ്ച് മ​ണി​യോ​ടെ മ​ല​യാ​റ്റൂ​രി​ൽ എ​ത്തി​ചേ​രും.

പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ച്ചാ​യി ആ​ല​പ്പാ​ട്, സെ​ക്ര​ട്ട​റി കൊ​ച്ചു​മോ​ൻ വേ​ഴ​ക്കാ​ട്, റോ​യി തോ​മ​സ് ആ​ല​പ്പാ​ട്, അ​ച്ചു കൊ​ച്ചു​മെ​തി​ക്ക​ളം, ജോ​യി പോ​ച്ച, സ​ജി കി​ഴ​ക്കേ​യ​റ്റം, റോ​ണി ജോ​സ​ഫ് കേ​ള​മം​ഗ​ലം, ജോ​സു​കു​ട്ട​ൻ പു​ന്ന​പ്ര, സോ​ജ​ൻ മൂ​ന്നൂ​പ​റ, മാ​ച്ചി കാ​ട്ടും​ഭാ​ഗം, തോ​മ​സു​കു​ട്ടി ചാ​ക്കോ മു​ണ്ടു​ചി​റ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.