ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് സി​പി​എം അ​പ്ര​സ​ക്ത​മാ​കു​മെ​ന്ന് മു​ല്ല​പ്പ​ള്ളി
Sunday, April 14, 2019 10:06 PM IST
മാ​ങ്കാം​കു​ഴി: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് സി​പി​എം അ​പ്ര​സ​ക്ത​മാ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. മാ​വേ​ലി​ക്ക​ര മാ​ങ്കാം​കു​ഴി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ശ​ബ​രി​മ​ല​യി​ൽ കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം എ​ന്ന നി​ല​പാ​ടാ​ണ്സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ആ​ർ​എ​സ്എ​സും ബി​ജെ​പി​യും വി​ശ്വാ​സി​ക​ളെ തെ​രു​വി​ലി​റ​ക്കി ക​ലാ​പം ന​ട​ത്താ​നാ​ണ് ശ്ര​മി​ച്ച​ത്. റി​വ്യൂ പെ​റ്റി​ഷ​ൻ ന​ൽ​കാ​തെ സ​ർ​ക്കാ​രും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രും പ്ര​ശ്ന​ത്തെ ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്.
ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ ബി​ജെ​പി ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നി​ട്ടും പ്ര​ധാ​ന​മ​ന്ത്രി മോ​ദി മൗ​ന​ത്തി​ലാ​യി​രു​ന്നു.
അ​ഞ്ചു​വ​ർ​ഷ​ത്തെ ഒ​രു ഭ​ര​ണ നേ​ട്ട​വും ജ​ന​ങ്ങ​ളോ​ട് പ​റ​യാ​ൻ മോ​ദി​ക്കി​ല്ല. ഇ​നി അ​വ​സ​രം ത​ന്നാ​ൽ ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് മോ​ദി പ​റ​യു​ന്ന​ത് അ​വി​ടെ​യും ഭി​ന്നി​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ്.
ബ​ഹു​സ്വ​ര​ത​യു​ടെ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് അ​പ്രാ​യോ​ഗി​ക​മാ​ണ്. അ​തി​നാ​ൽ ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വം നി​ല​നി​ർ​ത്താ​നും ഭി​ന്നി​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തി വ​രു​ത്താ​നും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മ​തേ​ത​ര സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
മു​സ്ലിം ലീ​ഗ് ത​ഴ​ക്ക​ര മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​ർ, കോ​ശി എം. ​കോ​ശി, എ​ബി കു​ര്യാ​ക്കോ​സ്, കെ. ​സ​ണ്ണി​ക്കു​ട്ടി, തോ​മ​സ് സി. ​കു​റ്റി​ശേ​രി, സു​രേ​ഷ്കു​മാ​ർ ക​ളീ​ക്ക​ൽ, ജി. ​വേ​ണു, ഫ​സ​ൽ അ​ലി​ഖാ​ൻ, എം.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു