ശു​ദ്ധ​ജ​ല​ത്തി​ന് പ​രി​ഹാ​ര​വു​മാ​യി ല​യ​ണ്‍​സ് ക്ല​ബ്
Sunday, April 14, 2019 10:06 PM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്കം ക​ഴി​ഞ്ഞ​ശേ​ഷം കി​ണ​റു​ക​ൾ, ന​ദി​ക​ൾ, തോ​ടു​ക​ൾ എ​ന്നി​വ മ​ലി​ന​മാ​വു​ക​യും ശു​ദ്ധ​ജ​ലം കി​ട്ടാ​തെ വ​ല​ഞ്ഞ കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ശു​ദ്ധ​ജ​ലം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് എ​ട​ത്വ ആ​ർ​ഒ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് കോ​ന്പൗ​ണ്ടി​ലാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പ​ത്തി​നു ല​യ​ണ്‍​സ് മു​ൻ ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ ജോ​യി തോ​മ​സ് നി​ർ​വ​ഹി​ക്കും.
പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ പൂ​വ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി ജോ​ർ​ജു​കു​ട്ടി ചെ​ത്തി​പ്പു​ര​യ്ക്ക​ൽ, ട്ര​ഷ​റ​ർ ത​ങ്ക​ച്ച​ൻ പാ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഉ​ദ്ഘാ​ട​ന​ദി​വ​സം കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി ന​ൽ​കും.