വ്യാ​പാ​രി​യു​ടെ ക​ട ക​ത്തി​ച്ച സം​ഭ​വം: പോ​ലീ​സ് കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​താ​യി പ​രാ​തി
Sunday, April 14, 2019 10:06 PM IST
ചെ​ങ്ങ​ന്നൂ​ർ: വ്യാ​പാ​രി​യു​ടെ ക​ട ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത പോ​ലീ​സ് അ​നാ​സ്ഥ​ക്കെ​തി​രെ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന് പ​രാ​തി. ചെ​റി​യ​നാ​ട് പ​ട​നി​ലം ജം​ഗ്ഷ​ന് സ​മീ​പ​ത്തെ പ​ച്ച​ക്ക​റി വ്യാ​പാ​രി​യാ​യ വി​ശ്വ​സാ​ഗ​രം വീ​ട്ടി​ൽ പി.​എ​ൻ വി​ശ്വ​നാ​ഥ​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന് രാ​ത്രി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ചെ​റി​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​ർ ക​ട​യി​ലെ​ത്തു​ക​യും മ​ദ്യ​പി​ക്കു​ന്ന​തി​ന് ഗ്ലാ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. വ്യാ​പാ​രി വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വി​ശ്വ​നാ​ഥ​നേ​യും മ​ക​നേ​യും നാ​ൽ​വ​ർ സം​ഘം ആ​ക്ര​മി​ക്കു​ക​യും കു​ടും​ബ​ത്തെ മു​ഴു​വ​ൻ ഇ​ല്ലാ​യ്മ ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സം​ഭ​വം സം​ബ​ന്ധി​ച്ച് തൊ​ട്ട​ടു​ത്ത ദി​വ​സം ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ അ​ക്ര​മി​ക​ളു​ടെ മേ​ൽ വി​ലാ​സം സ​ഹി​തം പ​രാ​തി ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ച് താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചു.
എ​ന്നാ​ൽ അ​ക്ര​മി​സം​ഘം വീ​ണ്ടും ഫെ​ബ്രു​വ​രി അ​ഞ്ചി​ന് രാ​ത്രി 11 ന് ​ശേ​ഷം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​സ​ഭ്യം പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം ക​ട​യ്ക്ക് തീ​വ​യ്ക്കു​ക​യാ​യി​രു​ന്നു. ക​ട​യും ക​ട​യി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ളും ക​ത്തി ന​ശി​ച്ച വ​ക​യി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി വി​ശ്വ​നാ​ഥ​ൻ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ന് മു​ൻ​പ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​തി​ക​ൾ ക​ട​യു​ടെ സ​മീ​പ​മി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യും ത​നി​ക്കും നാ​ട്ടു​കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ക​യും പ​തി​വാ​യി​രു​ന്നു. ഈ ​വി​വ​ര​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും സം​ഭ​വം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നോ കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​രാ​നോ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഭ​ര​ണ​ക​ക്ഷി​യി​ൽ​പെ​ട്ട പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​തെ വി​മു​ഖ​ത കാ​ട്ടു​ന്ന​തെ​ന്ന് വി​ശ്വ​നാ​ഥ​ൻ ആ​രോ​പി​ക്കു​ന്നു. അ​തേ സ​മ​യം അ​ക്ര​മി​ക​ളി​ൽ നി​ന്നു​ള്ള ഭീ​ഷ​ണി ഇ​പ്പോ​ഴും തു​ട​രു​ന്ന​താ​യി വി​ശ്വ​നാ​ഥ​ൻ പ​റ​യു​ന്നു. ത​നി​ക്കും ത​ന്‍റെ കു​ടും​ബ​ത്തി​നും ജീ​വ​ഭ​യം നേ​രി​ടു​ന്ന​തി​നാ​ൽ കേ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട്് വി​ശ്വ​നാ​ഥ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി.