അ​പ​ക​ടം പ​തി​വാ​കു​ന്നു
Sunday, April 14, 2019 10:06 PM IST
തു​റ​വൂ​ർ: പ​ള്ളി​ത്തോ​ട് ചാ​വ​ടി റോ​ഡി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു. അ​മി​ത​വേ​ഗ​വും അ​ല​സ​മാ​യ ഡ്രൈ​വിം​ഗു​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​ത്. ഈ ​റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള ക​ള്ളു​ഷാ​പ്പി​ൽ നി​ന്ന് മ​ദ്യ​പി​ച്ച ശേ​ഷം അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ,മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്.
ചാ​വ​ടി ശ്മ​ശാ​ന​ത്തി​നു മു​ന്നി​ലെ വ​ള​വി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​നം നി​യ​ന്ത്രി​ക്കാ​നാ​കാ​തെ ഇ​ടി​ക്കു​ന്ന​തും ,തോ​ട്ടി​ലേ​ക്കു വീ​ഴു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്.
ഇ​വി​ടെ പോ​ലീ​സ് അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും യാ​തൊ​രു ഫ​ല​വും ഇ​ല്ല. വേ​ഗ​ത്തി​ലു​ള്ള ഈ ​റോ​ഡി​ലെ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്നു. ഈ ​റോ​ഡി​ലെ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.