വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ക​മ്മീ​ഷ​ൻ ചെ​യ്തു
Sunday, April 14, 2019 10:07 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ, വി​വി​പാ​റ്റ് എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന​യും ക​മ്മീ​ഷ​നിം​ഗും ന​ട​ത്തി. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ എ​ല്ലാ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടേ​യും പേ​രും ചി​ഹ്ന​വും പ​തി​പ്പി​ച്ച് വോ​ട്ടിം​ഗി​ന് സ​ജ്ജ​മാ​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സീ​ൽ ചെ​യ്ത ശേ​ഷം സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റി. ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് വി​വി​ധ ക​മ്മീ​ഷ​നിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി പു​രോ​ഗ​തി പ​രി​ശോ​ധി​ച്ച​തി​നൊ​പ്പം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ മോ​ക്ക് പോ​ളും ചെ​യ്തു. 14 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സ്വീ​ക​ര​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ചാ​ണ് ക​മ്മീ​ഷ​നിം​ഗ് ന​ട​ത്തി​യ​ത്. ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ത​മു​ള്ള സം​ഘ​മാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ന​ട​ത്തി​യ​ത്. ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ അ​രൂ​ർ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, അ​ന്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, കാ​യം​കു​ളം, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നീ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ച​ങ്ങ​നാ​ശ്ശേ​രി, കു​ട്ട​നാ​ട്, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, കു​ന്ന​ത്തൂ​ർ, കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം എ​ന്നീ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് പൂ​ർ​ത്തി​യാ​യ​ത്.്