ആ​ർ​എ​സ്എ​സി​നെ​യും ബി​ജെ​പി​യേ​യും ആ​ക്ര​മി​ച്ചും ഇ​ട​തു​പ​ക്ഷ​ത്തെ ത​ലോ​ടി​യും രാ​ഹു​ൽ ഗാ​ന്ധി
Tuesday, April 16, 2019 10:33 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

ആ​ല​പ്പു​ഴ: കൊ​ടും​ചൂ​ടി​നേ​യും വേ​ന​ലി​നെ​യും അ​വ​ഗ​ണി​ച്ചും ആ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ന് ആ​വേ​ശ​ത്തി​ര​യി​ള​ക്കം. പ​ന്ത​ൽ പോ​ലു​മി​ല്ലാ​തെ ഗ്രൗ​ണ്ടി​ൽ ക​സേ​ര​ക​ൾ മാ​ത്രം നി​ര​ത്തി​യി​രു​ന്ന ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​മു​ത​ൽ ത​ന്നെ ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. പ​ല​രും വെ​യി​ലി​ന്‍റെ കാ​ഠി​ന്യം കു​റ​യു​ന്ന​തും കാ​ത്ത് ആ​ദ്യം പു​റ​ത്തു​നി​ന്നു. പി​ന്നീ​ട് കു​ട​യും കു​പ്പി​വെ​ള്ള​വു​മാ​യി ര​ണ്ടും ക​ല്പി​ച്ച് പ​ല​രും അ​ക​ത്തേ​ക്ക് ക​യ​റി. രാ​ഹു​ൽ ഗാ​ന്ധി നാ​ലു​മ​ണി​യോ​ടെ മൈ​താ​ന​മ​ധ്യ​ത്തി​ലെ സ്റ്റേ​ജി​ലേ​ക്കെ​ത്തു​ന്പോ​ഴേ​ക്കും ക​സേ​ര​ക​ളെ​ല്ലാം നി​റ​ഞ്ഞു. ക​ടു​ത്ത ചൂ​ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ളം​കാ​റ്റു​ണ്ടാ​യി​രു​ന്ന​ത് ചൂ​ടി​നെ ചെ​റു​ക്കാ​നു​ള്ള ആ​വേ​ശം പ്ര​വ​ർ​ത്ത​ക​ർ​ക്കു ന​ല്കി. ഇ​തു​കൂ​ടാ​തെ തൊ​പ്പി​യും കു​ട​യു​മെ​ല്ലാം പ്ര​വ​ർ​ത്ത​ക​ർ​ക്കു ന​ല്കി​യി​രു​ന്നു.

രാ​ഹു​ൽ ഗാ​ന്ധി വേ​ദി​യി​ലേ​ക്കെ​ത്തി​യ​തും പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി എ​ഴു​ന്നേ​റ്റു. മി​നി​റ്റു​ക​ൾ നീ​ണ്ട ക​ര​ഘോ​ഷ​ങ്ങ​ൾ​ക്കും ആ​ർ​പ്പു​വി​ളി​ക​ൾ​ക്കും കൈ​വി​ശി രാ​ഹു​ൽ മ​റു​പ​ടി​യും ന​ല്കി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു​വി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​നു ശേ​ഷം യോ​ഗാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗം. തു​ട​ർ​ന്ന് എ.​കെ. ആ​ന്‍റ​ണി​യും, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും,
ആ​ല​പ്പു​ഴ​യി​ലെ സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നും ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ൽ സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. തു​ട​ർ​ന്ന എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി എ​ഴു​ന്നേ​റ്റ് ത​ന്നെ ശ്ര​വി​ക്കാ​നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ വീ​ണ്ടും ഹ​ർ​ഷാ​ര​വം. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് പ​റ​യാ​നോ, മ​ൻ കി ​ബാ​ത്ത് ന​ട​ത്താ​നോ അ​ല്ല ഞാ​ൻ വ​ന്ന​ത്, നി​ങ്ങ​ളു​ടെ മ​ന​സി​ലു​ള്ള​ത് മ​ന​സി​ലാ​ക്കാ​നാ​ണ്-​രാ​ഹു​ൽ തു​ട​ങ്ങി.

ആ​ർ​എ​സ്എ​സി​നെ​യും മോ​ദി സ​ർ​ക്കാ​രി​നേ​യും ക​ട​ന്നാ​ക്ര​മി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം. അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ്ര​സം​ഗ​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് ഇ​ട​തു​പ​ക്ഷ​ത്തെ ത​ലോ​ടു​ക​യും ചെ​യ്തു. വൈ​വി​ധ്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന രാ​ജ്യ​ത്തി​ന്‍റെ ഭൂ​മി​ക​യി​ൽ എ​ല്ലാ​വ​ർ​ക്കും സ്ഥാ​നം ന​ല്കു​ന്ന ഒ​രു സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​യ​ത്നം. വി​യോ​ജി​ക്കാ​നും സം​വാ​ദം ന​ട​ത്താ​നു​മു​ള്ള ഒ​രു അ​വ​കാ​ശം ഇ​ന്ന് ഇ​ന്ത്യ​യി​ൽ ന​ഷ്ട​മാ​യി​രി​ക്കു​ന്നു. അ​തി​നെ തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണ് കോ​ണ്‍​ഗ്ര​സ് യ​ത്നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ണ്‍​ഗ്ര​സി​നെ ഉ·ൂ​ല​നം ചെ​യ്യ​ണ​മെ​ന്നാ​ണ് ബി​ജെ​പി​യും ന​രേ​ന്ദ്ര​മോ​ദി​യും പ​റ​യു​ന്ന​ത്. പ​ക്ഷേ, കോ​ണ്‍​ഗ്ര​സി​ന് ആ​രേ​യും ഉ·ൂ​ല​നം ചെ​യ്യ​ണ​മെ​ന്നി​ല്ല. അ​ക്ര​മ​മ​ല്ല ന​മ്മു​ടെ ഉ​പാ​ധി. ന·​യു​ള്ള മ​നു​ഷ്യ​ത്വ​മു​ള്ള സ്നേ​ഹ​മു​ള്ള ഒ​രു സ​മൂ​ഹ​മാ​ണ് ഇ​ന്ത്യ​യു​ടേ​ത്. ഇ​ന്ത്യ​ൻ ജ​നി​ത​ക​ത്തി​ൽ അ​തു​ണ്ട്. അ​തി​ല്ലാ​തെ​യാ​ക്കാ​നാ​ണ് ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ശ്ര​മി​ക്കു​ന്ന​തും. എ​ല്ലാ മേ​ഖ​ല​യ്ക്കും ശ​ബ്ദ​മു​ണ്ടെ​ന്ന് കാ​ണി​ക്കാ​നാ​ണ് ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. ഒ​രാ​ളേ​യും ദ്രോ​ഹി​ക്കാ​നോ ഒ​രാ​ശ​യ​ത്തെ ത​ക​ർ​ക്കാ​നോ കോ​ണ്‍​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

അ​ഞ്ചു​വ​ർ​ഷം ന​രേ​ന്ദ്ര​മോ​ദി​ക്ക് ല​ഭി​ച്ചു. എ​ന്നി​ട്ടും അം​ബാ​നി​മാ​രെ ആ​ലിം​ഗ​നം ചെ​യ്യാ​നേ അ​ദ്ദേ​ഹ​ത്തി​നാ​യു​ള്ളൂ. മെ​ഹു​ൽ​ചോ​ക്സി​ക്കും നീ​ര​വ് മോ​ദി​ക്കു​മൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​നേ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു​ള്ളൂ. സാ​ധാ​ര​ണ​ക്കാ​ര​ൻ വി​സ്മൃ​ത​നാ​യി. നാ​ടി​നോ​ട് സം​സാ​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്‍റെ ചൗ​ക്കി​ദാ​റെ​ന്നാ​ണ് മോ​ദി സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പ​ക്ഷേ, 15 അ​ഴി​മ​തി​ക്കാ​ർ​ക്കാ​ണ് അ​ദ്ദേ​ഹം കാ​വ​ൽ നി​ൽ​ക്കു​ന്ന​ത്. ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും അ​ക്കൗ​ണ്ടി​ലേ​ക്ക് ല​ക്ഷ​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത നു​ണ​യാ​ണ് ഇ​ത്. ഇ​തു ന​ട​പ്പി​ലാ​യാ​ൽ ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ ത​ന്നെ ത​രി​പ്പ​ണ​മാ​കും. ബി​ജെ​പി​യെ ചെ​റു​ക്കാ​ൻ ക​ഴി​യു​ന്ന ഏ​ക പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യെ ക​ട​ന്നാ​ക്ര​മി​ച്ചെ​ങ്കി​ലും കേ​ര​ള​ത്തി​ലെ മു​ഖ്യ എ​തി​രാ​ളി​യാ​യ സി​പി​എ​മ്മി​നെ​യും എ​ൽ​ഡി​എ​ഫി​നെ​യും ത​ലോ​ടി​ക്കൊ​ണ്ടാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

ആ​ല​പ്പു​ഴ​യു​ടെ എം​പി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു. നി​ങ്ങ​ളു​ടെ മി​ടു​ക്ക​നാ​യ എം​പി​ കെ.സി. വേണുഗോപാലിനെ ഇത്തവണ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ സം​ഘ​ട​ന ചു​മ​ത​ല വ​ഹി​ക്കാ​നാ​യി ഡ​ൽ​ഹി​ക്കു കൊ​ണ്ടു​പോ​കേ​ണ്ടി വ​ന്നു​വെ​ന്നും ക്ഷമാ പണത്തോടെ രാഹുൽ പറഞ ്ഞത് വേദിയിൽ ചിരിയും പടർ ത്തി. മി​ടു​ക്കി​യാ​യ സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ൻ​ഗാ​മി​യാ​യി കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​വ​രേ​യും വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

ബി​ജെ​പി​യേ​യും ആ​ർ​എ​സ്എ​സി​നെ​യും നേ​രി​ടാ​ൻ ഇ​ന്ത്യ​യി​ലു​ട​നീ​ളം ഓ​ടി​ന​ട​ക്കു​ന്ന ന​ട്ടെ​ല്ലു​ള്ള ഏ​ക​നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി മാ​ത്ര​മാ​ണെ​ന്നാ​യി​രു​ന്നു എ.​കെ. ആ​ന്‍റ​ണി​യു​ടെ പ​രാ​മ​ർ​ശം. രാ​ഷ്ട്രീ​യം മ​റ​ന്ന് മോ​ദി​യെ താ​ഴെ​യി​റ​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹാ​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ ആ​ന്‍റ​ണി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ഇ​ട​തു​ക​ക്ഷി​ക​ൾ ചി​ഹ്നം മാ​റി കൈ​പ്പ​ത്തി​ക്ക് വോ​ട്ടു​ചെ​യ്യ​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു. നി​യ​മ​സ​ഭ​യി​ലേ​ക്ക് ഇ​ഷ്ടം പോ​ലെ ചി​ഹ്ന​ത്തി​ൽ ചെ​യ്തോ​ളാ​നും ത​മാ​ശ രൂ​പേ​ണ പ​റ​ഞ്ഞ​ത് വേ​ദി​യി​ൽ ചി​രി​യും പ​ട​ർ​ത്തി. ചു​വ​ന്നു​നി​ൽ​ക്കു​ന്ന ആ​ല​പ്പു​ഴ​യി​ലെ മ​ണ്ണി​ൽ ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്താ​ൻ ഷാ​നി​മോ​ൾ ഉ​സ്മാ​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​മാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തി​യ​ത്.

വേ​ദി​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, വ​യ​ലാ​ർ ര​വി, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു​പ്ര​സാ​ദ്, സി.​ആ​ർ. ജ​യ​പ്ര​കാ​ശ്, ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം, ത്രി​വി​ക്ര​മ​ൻ ത​ന്പി, ഡി. ​സു​ഗ​ത​ൻ, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ എ.​എം. ന​സീ​ർ, ബി. ​രാ​ജ​ശേ​ഖ​ര​ൻ, ക​ള​ത്തി​ൽ വി​ജ​യ​ൻ, ജോർജ് ജോസ്, മു​ൻ എം​എ​ൽ​എ​മാ​രാ​യ എ.​എ. ഷു​ക്കൂ​ർ, ദി​ന​ക​ര​ൻ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എം. ​മു​ര​ളി, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​ബൈ​ജു തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഉച്ചയോടെ ആലപ്പുഴയിലെ ത്തിയ രാഹുൽഗാന്ധി റിക്രിയേ ഷൻ ഗ്രൗണ്ടിൽ ഹെലികോപ്റ്റ റിൽ നിന്നിറങ്ങിയ ശേഷം കാറിൽ ഉച്ചഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ റെയിൽവേ ഗേറ്റ് അടച്ചതിനാൽ വാഹന ത്തിൽ നിന്നുമിറങ്ങി നിന്നു. റസ്റ്റ് ഹൗസിലേക്ക് നടന്നു പോകുക യായിരുന്ന സ്ഥാനാർഥി ഷാനി മോൾ ഉസ്മാനോടും കുടുംബ ത്തോടും കുശലം പറഞ്ഞു. സമീപത്തു നിന്നി രുന്ന ആളുക ൾക്കും ഹസ്തദാ നം നടത്തി. തുടർന്ന് നാലുമണിയോടെ യാണ് നഗരസഭാ സ്റ്റേഡിയ ത്തിലെ വേദിയിലെത്തിയത്.