വൈ​ദ്യു​തി പോ​സ്റ്റി​ലേ​ക്കു തീ​പ​ട​ർ​ന്ന​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി
Tuesday, April 16, 2019 10:33 PM IST
മ​ങ്കൊ​ന്പ് : നാ​ട്ടു​കാ​രു​ടെ​യും വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും മു​റ​വി​ളി​ക​ൾ അ​വ​ഗ​ണി​ച്ചു പാ​ട​ശേ​ഖ​ര​ത്തി​ൽ തീ​യി​ടു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. പാ​ട​ത്തു തീ​യി​ട്ടു​തു​മൂ​ലം ഇ​ന്ന​ലെ കി​ട​ങ്ങ​റ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും വാ​ഹ​ന യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​യ​ത്. വെ​ളി​യ​നാ​ട് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ കൊ​ച്ചു​ക​രി പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ജ​ന​ങ്ങ​ളെ മ​ണി​ക്കൂ​റു​ക​ളോ​ളം മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ത​ര​ത്തി​ൽ തീ​പ​ട​ർ​ന്നു പി​ടി​ച്ച​ത്.
വി​ള​വെ​ടു​പ്പി​നു​ശേ​ഷം ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ വൈ​ക്കോ​ലി​നു കൊ​ളു​ത്തി​യ തീ​യാ​ണു പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ന്നും കാ​റ്റി​നെ​ത്തു​ട​ർ​ന്ന് പു​ര​യി​ട​ങ്ങ​ളി​ലേ​ക്കും എ​സി റോ​ഡി​ലേ​ക്കും പ​ട​ർ​ന്ന​ത്. ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് ആ​റ​ര​മ​ണി​ക്കൂ​ർ കൊ​ണ്ടു തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.
ശ​ക്ത​മാ​യ കാ​റ്റി​ൽ തീ​യോ​ടൊ​പ്പം ഉ​യ​ർ​ന്ന പു​ക എ​സി റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മു​ണ്ടാ​ക്കി.
ഇ​തി​നി​ടെ ഇ​ല​ക്ട്രി​ക് ലൈ​നി​ലേ​ക്കും തീ ​പ​ട​ർ​ന്ന​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന്‍റെ ഇ​ട​പ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മൊ​ഴി​വാ​ക്കി​യ​ത്.
തീ​ക​ണ്ടു ഭ​യ​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ രോ​ഷാ​കു​ല​രാ​യ​തോ​ടെ തീ​യി​ട്ട ക​ർ​ഷ​ക​ർ ക​ട​ന്നു​ക​ള​ഞ്ഞ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.