കേ​ര​ള​ത്തി​ൽ രാ​ഹു​ൽ ത​രം​ഗ​മെ​ന്ന് ചെ​ന്നി​ത്ത​ല
Tuesday, April 16, 2019 10:36 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള​ത്തി​ൽ രാ​ഹു​ൽ ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം മാ​വേ​ലി​ക്ക​ര​യി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ലെ 20 ലോ​ക്സ​ഭാ സീ​റ്റു​ക​ളും യു​ഡി​എ​ഫ് നേ​ടു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ ശ​ക്ത​മാ​യ ജ​ന​വി​കാ​രം സം​സ്ഥാ​ന​ത്തു​ണ്ട്. ശ​ബ​രി​മ​ല​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യ​ത് ആ​ർ​എ​സ്എ​സും സ​ർ​ക്കാ​രു​മാ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ആ​ദ്യം​മു​ത​ൽ ഒ​രേ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് യു​ഡി​എ​ഫ് മാ​ത്ര​മാ​ണ്.
തെ​ക്കേ ഇ​ന്ത്യ​യോ​ട് ന​രേ​ന്ദ്ര​മോ​ദി കാ​ട്ടി​യ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ​യാ​ണ് രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ൽ​സ​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. മോ​ദി​യെ താ​ഴെ​യി​റ​ക്കാ​ൻ ക​ഴി​യു​ക രാ​ഹു​ലി​നും കോ​ണ്‍​ഗ്ര​സി​നും മാ​ത്ര​മാ​ണ്. എ​ഴു​പ​തി​ൽ താ​ഴെ സീ​റ്റി​ൽ മ​ൽ​സ​രി​ക്കു​ന്ന സി​പി​എ​മ്മി​ന് ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​രു സ്വാ​ധീ​ന​വും ചെ​ലു​ത്താ​നാ​കി​ല്ല. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ​ശ​ത്രു ഇ​ട​തു​പ​ക്ഷം ത​ന്നെ​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. യു​ഡി​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ എം. ​മു​ര​ളി, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് എം. ​പു​തു​ശേ​രി, കോ​ശി എം. ​കോ​ശി, ക​ല്ലു​മ​ല രാ​ജ​ൻ, കെ.​സ​ണ്ണി​ക്കു​ട്ടി, ജോ​ണ്‍ കെ. ​മാ​ത്യു, കെ. ​ഗോ​പ​ൻ, തോ​മ​സ് സി. ​കു​റ്റി​ശേ​രി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.