റോ​ഡു​ക​ൾ കു​ഴി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്
Tuesday, April 16, 2019 10:36 PM IST
ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​യ് 23 വ​രെ ജി​ല്ല​യി​ൽ റോ​ഡു​ക​ൾ കു​ഴി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്ട​ർ ഉ​ത്ത​​രവാ​യി. ജി​ല്ല​യി​ലെ 50 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​തി​ന് ബി​എ​സ്എ​ൻ​എ​ൽ ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്ടി​വി​റ്റി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് നി​രോ​ധം.
റോ​ഡു​ക​ൾ കു​ഴി​ക്കു​ന്ന​ത് സാ​ങ്കേ​തി​ക പ്ര​ശ്ന​മു​ണ്ടാ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. എ​ല്ലാ ഏ​ജ​ൻ​സി​ക​ളും റോ​ഡു​ക​ൾ കു​ഴി​ക്കു​ന്ന പ്ര​വൃ​ത്തി നി​ർ​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ജ​ന​പ്രാ​തി​നി​ധ്യ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി സ്വീ​പ് സം​ഘം

ആ​ല​പ്പു​ഴ: നൂ​റി​ൽ നൂ​റ് ആ​ല​പ്പു​ഴ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ല​പ്പു​ഴ സ്വീ​പ് സം​ഘം ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഇ​ന്ന​ലെ വി​വി​ധ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. കൈ​ന​ക​രി​യി​ൽ ബോ​ട്ടു യാ​ത്ര​ക്കാ​ർ​ക്കാ​യി ന​ട​ത്തി​യ ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വും വോ​ട്ടിം​ഗ് യ​ന്ത്ര, വി.​വി പാ​റ്റ് പ​രി​ച​യ​പ്പെ​ടു​ത്ത​ലും വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​മാ​യി.