അ​വ​സാ​ന​വ​ട്ട പ്ര​ച​ര​ണ​ത്തി​ൽ പാ​ലി​ക്കേ​ണ്ട നി​യ​മം വ്യ​ക്ത​മാ​ക്കി വ​ര​ണാ​ധി​കാ​രി
Tuesday, April 16, 2019 10:36 PM IST
ആ​ല​പ്പു​ഴ : ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നും അ​വ​സാ​ന​ഘ​ട്ട പ്ര​ച​ര​ണ​ത്തി​ൽ പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ൾ വി​ശ​ദ​മാ​ക്കി​യും ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്. ഇ​തി​നാ​യി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ​യും വി.​വി പാ​റ്റി​ന്‍റെ​യും ക​മ്മീ​ഷ​നിം​ഗ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ധി​ക​മാ​യി വേ​ണ്ട വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ, വി.​വി പാ​റ്റ് എ​ന്നി​വ നാ​ളെ​യെ​ത്തും. വി.​വി പാ​റ്റ് സം​വി​ധാ​ന​ത്തി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കാ​ൻ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടു​ത​ൽ ലൈ​റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് പ​രി​ശോ​ധ​ന​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യ ഇ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ അ​വ​രു​ടെ ചെ​ല​വ് വി​വ​രം ബ​ന്ധ​പ്പെ​ട്ട നോ​ഡ​ൽ ഓ​ഫീ​സ​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കു മു​ന്പാ​കെ ഹാ​ജ​രാ​യി സ​മ​ർ​പ്പി​ക്ക​ണം. പ്ര​ച​ര​ണ​ത്തി​ൽ ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​റ​പ്പാ​ക്ക​ണം. പോ​ളിം​ഗ് സ്റ്റേ​ഷ​നു സ​മീ​പം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​യാ​റാ​വ​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം.