സാ​ധാ​ര​ണ​ക്കാ​ര​നാ​യി ആ​ല​പ്പു​ഴ​യു​ടെ രു​ചി​യു​ണ്ട് രാ​ഹു​ൽ
Tuesday, April 16, 2019 10:36 PM IST
ആ​ല​പ്പു​ഴ: വി​ഐ​പി പ​രി​വേ​ഷ​മി​ല്ലാ​തെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​ർ ജം​ഗ്ഷ​നി​ലെ ഹോ​ട്ട​ൽ എ.​ജെ പാ​ർ​ക്കി​ൽ നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു.
ഗ​സ്റ്റ് മു​റി​ക​ൾ ഒ​ഴി​വാ​ക്കി സാ​ധാ​രണ​ക്കാ​ര​ന്‍റെ പ​രി​വേ​ഷ​ത്തി​ലായിരുന്നു ഹോ​ട്ട​ലി​ലെ റ​സ്റ്റോ​റ​ന്‍റി​ൽ നേ​താ​ക്ക​ളോ​ടൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം കഴിക്കാനെ ത്തിയത് . ആ​ല​പ്പു​ഴ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ രാ​ഹു​ലി​നു​വേ​ണ്ടി പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ളാ​യി​രു​ന്നു ഒ​രു​ക്കി​യി​രു​ന്ന​ത്.
പു​ന്നെ​ല്ലി​ന്‍റെ ചോ​റ്, ഫ്രൈ​റൈ​സ്, പൊ​റോ​ട്ട, ച​പ്പാ​ത്തി ഏ​ത്ത​യ്ക്കാ​പ്പം, അ​ട, ചി​ക്ക​ൻ റോ​സ്റ്റ്, ചി​ക്ക​ൻ​ഫ്രൈ, അ​വി​യ​ൽ, സാ​മ്പ​ർ, കാ​ള​ൻ തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ഒ​രു​ക്കി​യി​രു​ന്ന​ത്. മ​ത്സ്യ​വി​ഭ​വ​ങ്ങ​ൾ വേ​ണ്ടെ​ന്ന് നേ​ര​ത്തെ സു​ര​ക്ഷാ വി​ഭാ​ഗം അ​റി​യി​ച്ചി​രു​ന്നു.
പു​ന്നെ​ല്ലി​ന്‍റെ ചോ​റും ചി​ക്ക​ൻ റോ​സ്റ്റും രാ​ഹു​ൽ ആ​സ്വ​ദി​ച്ച് ക​ഴി​ച്ചു. കേ​ര​ളീ​യ ത​നി​മ​യി​ൽ പാ​കം ചെ​യ്ത പൊ​റോ​ട്ട​യ്ക്ക് ന​ല്ല രു​ചി​യെ​ന്നാ​യി രാ​ഹു​ൽ. ''സൂ​പ്പ​ർ'' ഹോ​ട്ട​ൽ അ​ധി​കാ​രി​ക​ൾ​ക്ക് രാ​ഹു​ലി​ന്‍റെ പ്ര​ശം​സ. ഏ​ത്ത​യ്ക്കാ​പ്പ​ത്തി​നും അ​ട​യ്ക്കും ന​ല്ല രു​ചി​യു​ണ്ടെ​ന്നും ഇ​ത് എ​ങ്ങ​നെ​യാ​ണ് ത​യാ​റാ​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ച​പ്പോ​ഴാ​ണ് റെ​സ​പ്പി​യു​ടെ ര​ഹ​സ്യം ചെ​ന്നി​ത്ത​ല വെ​ളി​വാ​ക്കി​യ​ത്.
ഗ​സ്റ്റ് മു​റി​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​തെ​ങ്കി​ലും അ​തു​വേ​ണ്ട റെ​സ്റ്റോ​റ​ൻ​റി​ലി​രു​ന്ന് ക​ഴി​ക്കാ​മെ​ന്നാ​യി രാ​ഹു​ൽ. അ​ങ്ങ​നെ സാ​ധാ​ര​ണ​ക്കാ​ര​നാ​യി രാ​ഹു​ൽ ആ​ല​പ്പു​ഴ​യു​ടെ രു​ചി നു​ക​ർ​ന്നു.