വീ​ടി​നു തീ​പി​ടി​ച്ചു, ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തേ​റി​ച്ചു ; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ജീ​വ​ന​ക്കാ​ർ​ക്കു പൊ​ള്ള​ലേ​റ്റു
Wednesday, April 17, 2019 10:18 PM IST
കാ​യം​കു​ളം: വീ​ടി​ന് തീ​പി​ടി​ച്ചു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ക്ക്.

അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ ദു​ര​ന്തം ഒ​ഴി​വാ​ക്കി. കാ​യം​കു​ളം അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റി​ലെ ഫ​യ​ർ​മാ​ൻ​മാ​രാ​യ എ​സ്. അ​നീ​ഷ്, ര​തീ​ഷ്കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ കു​റ്റി​പ്പു​റം ച​ന്ത​യ്ക്കു സ​മീ​പം ശ്രീ​ശൈ​ല​ത്തി​ൽ കു​ഞ്ഞു​മോ​ന്‍റെ ഇ​രു​നി​ല വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വീ​ട്ടി​ലു​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​ടു​ക്ക​ള​യി​ൽ നി​ന്നും തീ​പി​ടി​ക്കു​ന്ന​ത് ക​ണ്ട സ​മീ​പ വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​യം​കു​ളം, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നി​ട​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ഫ​യ​ർ​മാ​ൻ മാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ളി​ക്ക​ത്തി​യ തീ​യി​ൽ സി​ലി​ണ്ട​റി​ന്‍റെ ലോ​ഹ​ക്ക​ഷ​ണ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ ത​റ​ച്ചാ​ണ് ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ഫ​യ​ർ​മാ​ൻ അ​നീ​ഷി​ന്‍റെ കൈ​യി​ൽ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ടാ​യി. കാ​ലി​ന് മു​ക​ളി​ൽ പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തു.

ര​തീ​ഷ് കു​മാ​റി​ന് ക​ഴു​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തും കാ​ലി​ലു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഉ​ട​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ കാ​യം​കു​ളം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം അ​ടു​ക്ക​ള​യി​ലെ ഫ്രി​ഡ്ജി​ൽ നി​ന്നും തീ​പ​ട​ർ​ന്ന് ക​ത്തി​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും വ​ർ​ക്ക് ഏ​രി​യ​യും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. കാ​യം​കു​ളം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വൈ. ​ഷ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. വി​വ​രം ല​ഭി​ച്ച ഉ​ട​ൻ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തു​കൊ​ണ്ടാ​ണ് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്.