ആ​ശു​പ​ത്രി​ക്കു മു​ക​ളി​ൽ ത​ല​യോ​ട്ടി കണ്ടെത്തി
Wednesday, April 17, 2019 10:18 PM IST
മാ​വേ​ലി​ക്ക​ര: തെ​ക്കേ​ക്ക​ര വ​ട​ക്കേ​മ​ങ്കു​ഴി ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് മു​ക​ളി​ലെ ടെ​റ​സി​ൽ മ​നു​ഷ്യ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​ക്കു മു​ക​ളി​ൽ ഗ്രി​ൽ നി​ർ​മാ​ണ ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ചു​വ​ന്ന തു​ണി​യി​ൽ പൊ​തി​ഞ്ഞ് സ​ഞ്ചി​യി​ലാ​ക്കി​യ നി​ല​യി​ൽ ത​ല​യോ​ട്ടി ആ​ദ്യം ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ത​ല​യോ​ട്ടി പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​യി. ത​ല​യോ​ട്ടി​യി​ൽ പ​ല​യി​ട​ത്തും സ്കെ​ച്ച് പേ​ന​ക​ൾ കൊ​ണ്ട് മാ​ർ​ക്ക് ചെ​യ്തി​രു​ന്നു. ഇ​ത് ഏ​തെ​ങ്കി​ലും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി പ​ഠി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​താ​വാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് എ​സ്ഐ ബി​പി​ൻ പ​റ​ഞ്ഞു.